HOME
DETAILS
MAL
ഭൂമിത്തര്‍ക്കം: യു.പിയില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ടു
backup
July 17 2019 | 12:07 PM
സോന്‍ഭദ്ര: ഉത്തര്‍പ്രദേശില്‍ ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന വെടിവയ്പ്പില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാലു സ്ത്രീകളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സോന്‍ഭദ്ര ജില്ലയിലെ ഉഭ വില്ലേജിലാണ് സംഭവം. രണ്ടുവര്‍ഷം മുന്‍പ് ഗ്രാമത്തലവന് ഇവിടെ 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഇത് അളന്നുതിട്ടപ്പെടുത്തി കൈവശാവകാശ രേഖ സ്വന്തമാക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തുവരികയായിരുന്നു. ഇതേതുടര്‍ന്ന് ഗ്രാമത്തലവന്റെ കൂടെ വന്നവര്‍ വെടിവയ്ക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. അതേസമയം പ്രദേശം ഇപ്പോള്‍ ശാന്തമാണെന്നും പൊലിസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ യു.പി പൊലിസ് മേധാവിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. മെഡിക്കല്‍ സംഘവും പ്രദേശത്ത് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."