വീണ്ടും വിവാഹ വീട്ടിലേക്ക് പോകാനുള്ള തിടുക്കം മൂന്ന് പേരുടെ ജീവനെടുത്തു
കുന്നംകുളം: വിവാഹ വീട്ടില്‍ നിന്ന് അമ്മയേയും, ചേച്ചിയേയും മറ്റും വീട്ടിലെത്തിച്ച് വീണ്ടും വിവാഹ വീട്ടിലേക്ക് പോകാനുള്ള തിടുക്കമാണ് പെരുമ്പിലാവില്‍ മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത്. വിവാഹ വീട്ടില്‍നിന്നും എടപ്പാളിലേക്കുള്ള യാത്രായതിനാല്‍ ചമ്രവട്ടം സ്വദേശികളായ ജയന്തിയും മക്കളും ഈ കാറില്‍ കയറി.
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമൃദയാണ് ഇത് പറയുന്നത്. അപകമുണ്ടായത് എങ്ങിനെയെന്ന് ഇവള്‍ക്കോര്‍മ്മയില്ല. എന്തോ ഒരു ശബ്ദം കേട്ടു. കണ്ണു തുറക്കുമ്പോള്‍ ചുറ്റും ആളുകള്‍. കയ്യില്‍ മരകമ്പ് വെച്ച് കെട്ടിയിരിക്കുന്നു. അമ്മയ്ക്കും, സഹോദരനും അപകടം പറ്റിയതോ തനിക്കൊപ്പം സഞ്ചരിച്ചിരുന്നവരുടെ മരണമോ ഇവള്‍ അറിഞ്ഞില്ല. കൂടെയുള്ളവരെ പറ്റി ചോദിച്ചപ്പോള്‍ ഡോക്ടര്‍ നിസാര്‍ പറഞ്ഞു അവരെല്ലാം അവിടെയുണ്ട്. ചെറിയ ഇതു പോലെയുള്ള പരിക്കുകള്‍. അവള്‍ക്കാശ്വാസമായി. തൊട്ടപ്പുറത്തുള്ള ബഡ്ഡില്‍ അനിയന്‍ ശ്രഹരിയേയും കണ്ടതോടെ അവള്‍ ശരിക്കും ആശ്വസിച്ചു. അമൃദയിലൂടെയാണ് വാഹനത്തിലുണ്ടായിരുന്നവരെകുറിച്ചും, മറ്റും പൊലിസിന് മനസ്സിലായത്.
വിവാവം കഴിഞ്ഞ് ബസില്‍ വരാനിരുന്നതാണ് രാകേഷ് ചേട്ടന്‍ അമ്മയെ കൊണ്ട് ചെന്നാക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ഇവരും കാറില്‍ കയറി. രാകേഷിനൊപ്പം ഭാര്യവിജിതയും. പൂര്‍ണഗര്‍ഭിണയായ വിജിത ഇവരെ വിട്ടശേഷം വിവാഹ വീട്ടിലേക്ക് തിരിച്ചെത്താമെന്ന് ഉറപ്പ് നല്‍കിയാണത്രെ കാറില്‍ കയറിയത്. പക്ഷെ വിധി മറ്റൊന്നായിരുന്നു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ നിസാറായിരുന്നു ഏറെ ശ്രദ്ദേയനായത്. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വ നിരയിലുണ്ടായെന്നതും, ആശുപത്രിയില്‍ പരുക്കേറ്റവരുടെ ഉറ്റ ബന്ധുവിനെ പോലെയും ഇദ്ധേഹം നിന്നു. പലര്‍ക്കും ഇദ്ദേഹത്തിന്റെ ഉറ്റബന്ധുക്കളാരോ ആണ് അപകടത്തില്‍ പെട്ടതെന്നായിരുന്നു ധാരണ.
പരുക്കേറ്റ അമൃതയ്ക്കും ശ്രീഹരിക്കും ആശ്വാസമേകി. മരിച്ചവരുടെ ബന്ധുക്കള്‍ക് വേണ്ടി പരിചിതസ്ഥലങ്ങളിലും മറ്റും ഫോണ്‍ചെയ്തും, മറ്റു ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ വിവരമന്വേശിച്ചും അപ്രതീക്ഷതമായ സ്വഭാവമായിരുന്നു. സാധാരണ ആശുപത്രികളില്‍ അപകടമോ അത്യാസന്നമോ എന്നൊന്നും വകവെക്കാതെ ബില്ലുകള്‍ മാത്രം എഴുതി ബന്ധുക്കളെന്നോ സഹായിക്കാനെത്തിയവരെന്നോ നോക്കാതെ പെരുമാറുകയും പ്രതിഷേധത്തിന് കാരണമാക്കുകുയം ചെയ്യുന്ന കാലത്ത് പരുക്കേറ്റവരുടേയും, മരണപെട്ടവരുടേയും ഉറ്റ ബന്ധുവായി ആ ആശുപത്രിയിലെ ഡോക്ടര്‍ മുന്നിട്ടു നില്‍ക്കുക എന്നത് വര്‍ത്തമാന സാഹചര്യത്തില്‍ തീര്‍ത്തും വിത്യസ്ഥമായ കാഴ്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."