കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി
കൊടുങ്ങല്ലൂര്‍: ഇത് നല്ല മനസ്സ്, കളഞ്ഞുകിട്ടിയ ലക്ഷം ഉടമയ്ക്ക് തിരികെ നല്‍കി. മേത്തല മേത്തലപ്പാടം സ്വദേശി പടമാട്ടുമ്മല്‍ ജോസാണ് വഴിയില്‍ വീണു കിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമയെ തിരിച്ചേല്‍പിച്ച് യഥാര്‍ത്ഥ ദൈവ വിശ്വാസം തെളിയിച്ചത്. ഇന്നലെ രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്ന ജോസ് റോഡരികില്‍ കിടന്നിരുന്ന പഴ്‌സ് കണ്ടെത്തുകയായിരുന്നു. പഴ്‌സിനകത്ത് എന്താണെന്ന് പോലും നോക്കാന്‍ മെനക്കെടാതെ അടുത്തുള്ള ലോട്ടറി കച്ചവടക്കാരന്‍ ഗോപാലനെ ഏല്‍പ്പിച്ചു,
തുറന്ന് നോക്കരുതെന്ന നിര്‍ദേശത്തോടെയാണ് ജോസ് പഴ്‌സ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത്. മേത്തല സ്വദേശിയായ ഫോട്ടോഗ്രാഫര്‍ സേവ്യര്‍ ടിജുവിന്റെ പഴ്‌സാണ് ബൈക്ക് യാത്രക്കിടയില്‍ നഷ്ടപ്പെട്ടത്. ബാഗില്‍ നിന്നും തെറിച്ചുവീണ ഒരു ലക്ഷത്തി ഏഴായിരം രുപയടങ്ങിയ പഴ്‌സ് ടിജുവിന് കൊടുങ്ങല്ലൂര്‍ എസ്.ഐ കെ.ജെ ജിനീഷിന്റെ സാന്നിധ്യത്തില്‍ കൈമാറി. പൊലിസ് പഴ്‌സ് തുറന്നപ്പോഴാണ് ഇത്രയധികം പണംയതിലുണ്ടെന്ന് മനസ്സിലായത്. മേത്തലയിലെ വീട്ടില്‍ നിന്നും ആശാന്‍ പറമ്പിലേക്ക് ഷട്ടില്‍ കളിക്കാന്‍ പോകും വഴിയാണ് പണമടങ്ങിയ പഴ്‌സ് നഷ്ട്ടപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."