HOME
DETAILS

ഭൂമി വാങ്ങിയതിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

  
backup
July 30 2016 | 21:07 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf




പറവൂര്‍: പട്ടികജാതി വിഭാഗത്തിന് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിക്കുവാന്‍ ഭൂമി വാങ്ങിയ ഇടപാടില്‍ അഴിമതിയുണ്ടെന്നും ഇതേകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും നഗരസഭാകൌണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഒന്നരവര്‍ഷം മുമ്പ് നാലാം വാര്‍ഡില്‍ മുപ്പത്തൊന്ന് സെന്റ് ഭൂമിയാണ് നഗരസഭ വാങ്ങിയത്. എന്നാല്‍ നാളുതിവരെ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ നിയമക്കുരുക്കിലാണ് അനാവശ്യമായ ധൃതിയിലാണ് ആധാരം രജിസ്റ്റര്‍ ചെയ്തത്.
ഇപ്പോള്‍ ആധാരത്തിലുള്ള ഭൂമി കൈവശം ഉണ്ടെന്നുതെളിയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതിന്റെ ഫലമായി പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കയാണ്. അടിയന്തിരമായി വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നും ഭാവിയില്‍ ആവശ്യമെങ്കില്‍ നടത്താമെന്നുമുള്ള ചെയര്‍മാന്റെ നിലപാട് പ്രതിപക്ഷം അംഗീകരിച്ചില്ല.
തുടര്‍ന്ന് പതിനാലിനെതിരെ 15 വോട്ടുകള്‍ക്ക് പ്രതിപക്ഷ ആവശ്യം തള്ളി. പഴയ മുന്‍സിപ്പല്‍ പാര്‍ക്ക് തുറസായഇടമായി സംരക്ഷിച്ച് രാഷ്ട്രീയ സാംസ്‌ക്കാരിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഈ സ്ഥലത്ത് പബ്ലിക്ക് ടോയ് ലെറ്റ് സ്‌നാക്ക്‌സ് പാര്‍ലര്‍, പേ ആന്‍ഡ് പാര്‍ക്ക്, സെമി പെര്‍മനെന്റ് സ്റ്റാളുകള്‍ എന്നിവയോടോപ്പം രാഷ്ട്രീയകലാ, സാംസ്‌ക്കാരിക പരിപാടികള്‍ക്കുള്ള പോതുയിടം എന്നിവയോരുക്കാന്‍ നഗരസഭ തീരുമാനിച്ചതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചു.
ക്ലീന്‍ ഗ്രീന്‍ പറവൂര്‍ എന്നപേരില്‍ പദ്ധതി പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുന്നുകൂടിക്കിടക്കുന്ന അവസ്ഥയാണുള്ളതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago