വിവാഹധനസഹായം രണ്ട് മാസത്തിനകം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തൃശൂര്‍: അപേക്ഷ കളഞ്ഞുപോയതിന്റെ പേരില്‍ പുറമ്പോക്കില്‍ താമസിക്കുന്ന ഭര്‍ത്താവ് മരിച്ച സാധുസ്ത്രീയുടെ മകളുടെ തടഞ്ഞുവച്ച വിവാഹധനസഹായം രണ്ട് മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍.
ആളൂര്‍ ഗ്രാമപഞ്ചായത്താണ് അപേക്ഷ നിരുത്തരവാദപരമായി കളഞ്ഞത്. തൃശൂര്‍ കല്ലേറ്റുകര വെളിയത്ത് വീട്ടില്‍ കെ.ആര്‍ രാധയുടെ അപേക്ഷയാണ് പഞ്ചായത്ത് കളഞ്ഞത്. ഓഫീസ് നവീകരണത്തിന്റെ ഭാഗമായി ഫയലുകള്‍ മാറ്റിയപ്പോള്‍ അപേക്ഷ നഷ്ടപ്പെട്ടെന്നായിരുന്നു സെക്രട്ടറിയുടെ വിശദീകരണം.
ആറു വര്‍ഷത്തെ കാലതാമസത്തിനുള്ള കാരണം അവിശ്വസനീയമാണെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു. അര്‍ഹമായ ഒരു പാവപ്പെട്ട സ്ത്രീയുടെ അപേക്ഷ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടും പഞ്ചായത്ത് തീരുമാനം നടപ്പാക്കാത്തതിന് ന്യായീകരണമില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
ഓഫിസില്‍ സൂക്ഷിക്കേണ്ട ഫയലുകള്‍ കാണാതായതിന്റെ പാപഭാരം സാധുവനിത അനുഭവിക്കേണ്ടി വന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറഞ്ഞു. പുറമ്പോക്കില്‍ താമസിക്കുന്ന ഒരു സ്ത്രീക്ക് ആറായിരം രൂപ നല്‍കാത്തത് ആളുര്‍ പഞ്ചായത്തിന് അഭിമാനകരമല്ലെന്നും ഉത്തരവില്‍ പറയുന്നു.
തുക ഉടന്‍ കൊടുത്ത് തീര്‍ക്കേണ്ടത് അധികാരവികേന്ദ്രീകരണത്തോട് പ്രതിബന്ധതയുള്ളവരുടെ ഉത്തരവാദിത്വമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. തുക നല്‍കിയ വിവരം ജൂലൈ 29 ന് മുമ്പ് രേഖാമൂലം അറിയിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."