സ്കാര്‍ലെറ്റ് കീലിങ് കൊലപാതകം: ഗോവ സ്വദേശി കുറ്റക്കാരനെന്ന് കോടതി
ഗോവ: പ്രമാദമായ സ്കാര്‍ലെറ്റ് കീലിങ് കൊലപാതക കേസില്‍ ഗോവ സ്വദേശി സാംസണ് ഡിസൂസ കുറ്റക്കാരനെന്ന് ബോംബെ ഹോക്കോടതി. കേസില്‍ ഒരാളെ വെറുതെ വിട്ടു. പ്ലാസിഡോ കാര്വലൊയെ ആണ് വെറുതെ വിട്ടത്. പതിനഞ്ച് വയസുകാരിയായ ബ്രിട്ടീഷ് പൗര സ്കാര്‍ലെറ്റ് കീലിങ്ങിന്റെ കൊലപാതകം അന്താരാഷ്ട്ര തലത്തില്‍ നേരത്തെ ചര്‍ച്ചയായിരുന്നു.
2008 ഫെബ്രുവരിയില്‍ ഗോവയിലെ അഞ്ചുന ബീച്ചില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കേസില്‍ സ്കാര്ലെറ്റിന്റെ അമ്മ ഫിയോന മാക്യു ഉള്‍പ്പെടെ 31 സാക്ഷികളെയാണ് ചോദ്യം ചെയ്തത്. 2016ല്‍ ഗോവ ചില്‍ഡ്രന്‍സ് കോടതി സാംസണ് ഡിസൂസയെയും പ്ലാസിഡോ കാര്വലൊയെയും കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. അന്ന് നരഹത്യക്കും ലൈംഗികാതിക്രമത്തിനും കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിധിയില്‍ അമ്മ ഫിയോന മാക്യൂ അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന പൊലിസ് സംഘം അന്വേഷിച്ച് കീലിങ് മുങ്ങിമരിച്ചെന്ന് റിപ്പോര്‍ട്ട് നല്കി.
ഒടുവില്‍ സ്കാര്ലെറ്റിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരം കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. ശേഷമാണ് സംഭവത്തിന്റെ യഥാര്‍ഥ വിവരം പുറത്തുവന്നത്. ലൈംഗികാതിക്രമണത്തിനിരയായി കൊല്ലപ്പെടുകയായിരുന്നെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."