HOME
DETAILS

അഞ്ചംഗ റോഹിംഗ്യന്‍ അഭയാര്‍ഥി കുടുംബം വിഴിഞ്ഞത്ത് പിടിയില്‍; ഐ.ബി അന്വേഷണം തുടങ്ങി

  
backup
October 02 2018 | 13:10 PM

465464564512312

വിഴിഞ്ഞം(തിരുവനന്തപുരം): രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ വിഴിഞ്ഞത്തെത്തിയ അഞ്ചംഗ രോഹിംഗ്യന്‍ കുടുംബത്തെ വിഴിഞ്ഞം പൊലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയോടെയാണ് ഇവര്‍ വിഴിഞ്ഞം ടൗണ്‍ഷിപ്പ് ഭാഗത്ത് എത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് പൊലിസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മ്യാന്മറിലെ മ്യാവ് ജില്ലക്കാരായ തയ്യൂബ്, ഭാര്യ സഫൂറ, മകന്‍ സഫിയാന്‍, സഹോദരന്‍ അര്‍ഷാദ്, ഭാര്യാ സഹോദരന്‍ അന്‍വര്‍ ഷാ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഹൈദരാബാദില്‍ താമസിച്ചു വരികയായിരുന്ന കുടുംബം തിങ്കളാഴ്ച രാത്രിയോടെ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തുകയും ചൊവ്വാഴ്ച രാവിലെ ഒരു ഓട്ടോയില്‍ വിഴിഞ്ഞത്തെത്തുകയുമായിരുന്നു.

ഹൈദരാബാദില്‍ പല സ്ഥലങ്ങളിലും കഴിഞ്ഞ് ജോലി ചെയ്തിട്ടും കുടുംബത്തിന് കഴിയാനുള്ള ശമ്പളം കിട്ടാതെ വന്നതോടയൊണ് ജോലി സാധ്യത ഏറെയുള്ള കേരളത്തിലെത്തിയതെന്നാണ് ഇവര്‍ പൊലിസിന് നല്‍കിയ മൊഴി. വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് ഹൈദരാബാദില്‍ വച്ചു തന്നെ സുഹൃത്തുക്കളില്‍ നിന്ന് അറിഞ്ഞിരുന്നു എന്ന് തയുബ് പൊലിസിനോട് പറഞ്ഞു.

മൂന്നു വര്‍ഷം മുമ്പ് മ്യാന്മാറിലുണ്ടായ വംശീയ കലാപത്തെ തുടര്‍ന്ന് വനത്തിലൂടെ പാലായനം നടത്തിയാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് പൊലിസ് അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ആഭയാര്‍ത്ഥി വിഭാഗം നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ ഇവരുടെ കൈവശം ഉണ്ടെന്നും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തി ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിഴിഞ്ഞം പൊലിസ് പറഞ്ഞു.

 

അഭയാര്‍ത്ഥികളാണെന്ന യു.എന്‍ രേഖ കൈവശമുണ്ടെങ്കിലും രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തങ്ങാന്‍ അനുവാദ മില്ലാത്തതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ ഇവരെ വന്ന സ്ഥലത്തേയ്ക്ക് തന്നെ മടക്കി അയക്കുമെന്നാണ് അറിയുന്നത്. അതിനിടെ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സംസ്ഥാന പൊലിസിനോടും വിവരം തേടി. ആയിരക്കണക്കിനു രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ട്രെയിനുകളില്‍ കേരളത്തിലേക്ക് എത്തുന്നതായി റെയില്‍വേ സംരക്ഷണ സേനയുടെ മുന്നറിയിപ്പുണ്ടായിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണു രോഹിംഗ്യകള്‍ കേരളത്തിലേക്കു യാത്ര ചെയ്യുന്നത്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതാതു സ്ഥലത്തെ പൊലിസിനു കൈമാറണമെന്നു രഹസ്യ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ടായിരുന്നു. ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago