HOME
DETAILS
MAL
അറവു നിരോധനം വരാനിരിക്കുന്ന ഭരണത്തിന്റെ സൂചന: യൂത്ത് ലീഗ്
backup
May 27 2017 | 01:05 AM
കോഴിക്കോട്: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കന്നുകാലി വില്പനയും അറവുമായി ബന്ധപ്പെട്ട് വന്ന വിജ്ഞാപനം സര്‍ക്കാരിന്റെ അവശേഷിക്കുന്ന നാളുകളില്‍ വരാനിരിക്കുന്ന ഭരണത്തിന്റെ വ്യക്തമായ സൂചനയായി കാണണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. പുതിയ മന്ത്രി ചുമതലയേറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വന്ന വിവാദ തീരുമാനം പ്രധാനമന്ത്രിയുടെ പൂര്‍ണ സമ്മതതോടും അറിവോടും കൂടിയാണ്. ആര്.എസ്.എസ് നേതാക്കന്മാരും സംഘ്പരിവാര്‍ ബുദ്ധിജീവികളും കാലങ്ങളായി കൊണ്ട് നടക്കുന്ന തീവ്രസ്വപ്നങ്ങളെ യാഥാര്ഥ്യവല്ക്കരിക്കുകയെന്നതിലേക്ക് പ്രധാനമന്ത്രി തരംതാഴുന്നത് ഉത്കണ്ഠാജനകമാണെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."