ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് വിഖായ സംഗമം ചൊവ്വാഴ്ച മനാമയില്‍
മനാമ: എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ദിനാചരണത്തോടനുബന്ധിച്ച് സന്നദ്ധസേവനത്തിന് യുവ ജാഗ്രത എന്ന പ്രമേയത്തില്‍ ഇന്ന് (02-10-2018 ചൊവ്വ) രാത്രി 9.മണിക്ക് മനാമയില്‍ വിഖായ സംഗമം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഒക്ടോബര്‍ രണ്ടിനു എസ്.കെ.എസ്.എസ്.എഫ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ചു വരുന്ന സന്നദ്ധവിഭാഗമായ വിഖായയുടെ ദിനാചരണത്തിന്റെ ഭാഗമായാണ് ബഹ്‌റൈനിലും വിഖായ സംഗമം നടക്കുന്നത്.
ബഹ്‌റൈനിലെ പ്രഥമ വിഖായ സംഗമത്തോടനുബന്ധിച്ച് ഒരുമാസം നീണ്ടു നില്‍ക്കുന്ന എന്‍ഗ്രെയിവ് കാന്പയിന്റെ ഉദ്ഘാടനം ഇന്ന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നിര്‍വ്വഹിക്കും.
ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 2 വരെ നീണ്ടു നില്‍ക്കുന്ന കാന്പയിനിന്റെഭാഗമായി ബഹ്‌റൈനില്‍ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് ആത്മഹത്യയ്‌ക്കെതിരെ ബോധവല്‍ക്കരണം, ഹോസ്പിറ്റല്‍ സന്ദര്‍ശനം, മെഡിക്കല്‍ ക്യാമ്പ്, നിര്‍ധന രോഗികള്‍ക് സഹായം, സോഷ്യല്‍മീഡിയാ പ്രചരണം, ഏകദിന ക്യാന്പ് എന്നിവ നടക്കും.
2015ല്‍ തൃശൂരില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ജൂബിലി സമ്മേളനത്തില്‍ വെച്ചാണ് 25,000 സന്നദ്ധ സേവകരുള്‍പ്പെട്ട വിഖായയെ നാടിന് സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് ബഹ്‌റൈനില്‍ നടന്ന ചടങ്ങില്‍ ശൈഖുനാ അത്തിപ്പറ്റ ഉസ്താദാണ് ബഹ്‌റൈനിലെ വിഖായ പ്രവര്‍ത്തകരെ പ്രഖ്യാപിച്ചത്.
മനാമ ഗോള്‍ഡ്‌സിറ്റിയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന സംഗമത്തില്‍ സമസ്ത ബഹ്‌റൈന്‍, എസ്.കെ.എസ്.എസ്.എഫ ഭാരവാഹികള്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973 39533273.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."