ചരിത്രം വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍
വടകര : മതേതര ഭാരതത്തിന് വേണ്ടി അന്ത്യം വരെ യത്‌നിച്ച മഹാത്മാഗാന്ധി തമസ്‌കരിക്കപ്പെടുകയും ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെ മഹത്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പറഞ്ഞു.
സര്‍വ്വിസില്‍ നിന്ന് വിരമിക്കുന്ന വില്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസ് അധ്യാപകനും ഇന്ത്യ ഇരുളും വെളിച്ചവും എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ പി ഹരീന്ദ്രനാഥിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ സമാദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്യാഗോജ്ജ്വലമായ സ്വാതന്ത്ര്യ സമര ചരിത്രം ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടം കാവിവത്കരണത്തിന് വിധേയമാക്കുകയാണ്.
പി.ബാലന്‍ അധ്യക്ഷനായി. ഡോ: പി.പവിത്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജി.സുരേഷ് ബാബു, പ്രേമാനന്ദന്‍, ദര്‍വീഷ് അന്‍സാര്‍, കെ.കെ കുമാരന്‍, ടി അബ്ദുള്ള, കെ.ടി.എം ദിനേശ്, മനോജ് നാരായണന്‍, സി.ഷിജിന, കെ.വി രാജേഷ്, കെ.പി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."