ബ്രൗണ്‍ഷുഗറുമായി യുവാക്കള്‍ പിടിയില്‍; വില്‍പ്പന സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച്
വടകര: വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ബ്രൗണ്‍ഷുഗര്‍ വിപണനം നടത്തുന്ന രണ്ടുപേരെ എടച്ചേരി പൊലിസ് അറസ്റ്റ്‌ചെയ്തു.
ഏറാമല ആദിയൂര്‍ കടവത്ത്മീത്തല്‍ വിജീഷ്(32), ഓര്‍ക്കാട്ടേരി പുത്തന്‍പീടികയില്‍ ജബ്ബാര്‍ എന്ന വിബിന്‍(36) എന്നിവരാണ് പിടിയിലായത്.
കേന്ദ്രീകരിച്ച് ബ്രൗണ്‍ഷുഗര്‍ വിപണനം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വടകര സിഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പൊലിസ് പരിശോധന നടത്തിയത്.
ഇവരില്‍ നിന്ന് അന്‍പത് ചെറിയ പാക്കറ്റുകളിലാക്കിയ 3.5 ഗ്രാം ബ്രൗണ്‍ഷുഗര്‍ കണ്ടെടുത്തു. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വില്പ്പന നടത്താന്‍ ഉദ്ദേശിച്ചാണ് ഇവര്‍ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതെന്ന് പൊലിസ് അറിയിച്ചു.
ഗോവയില്‍ നിന്നാണ് ഇവര്‍ ബ്രൗണ്‍ഷുഗര്‍ കൊണ്ടുവരുന്നത്.
അടിപിടി കേസുകളും വധശ്രമവുമടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ജബ്ബാര്‍ എന്ന വിബിന്‍. പൊലിസ് പിടിയലാകുമ്പോള്‍ രണ്ടുപേരും ലഹരിയിലായിരുന്നു.
വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ നായര്‍, എടച്ചേരി എസ്.ഐ യൂസഫ് നടുത്തറ, എ.എസ്.ഐ ജയന്‍, ഹരിദാസന്‍, മനോജ്കുമാര്‍, ശാലിനി, രതീഷ്, വിജേഷ് പരിശോധനയില്‍ പങ്കെടുത്തു.
പ്രതികളെ ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."