പൊലിസുകാര്‍ക്കെതിരായ ശിക്ഷാനടപടി: 90 ദിവസത്തിനകം തീര്‍പ്പാക്കണം
തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷാനടപടികളില്‍ 90 ദിവസത്തിനകം തീര്‍പ്പാക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കും സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്കി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് നടപടി. ശിക്ഷാനടപടികള്‍ നേരിടുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ പേരുവിവരം അടങ്ങിയ പട്ടിക ജില്ലാ പൊലിസ് മേധാവിമാരും യൂനിറ്റ് മേധാവിമാരും തയാറാക്കണം. ക്രൈം കേസുകളില്‍ ഉള്‍പ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷാനടപടികള്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് എല്ലാദിവസവും വിലയിരുത്തി നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു.
സാമൂഹികവിരുദ്ധരെയും ഗുണ്ടാസംഘങ്ങളെയും കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുന്നതിന് സ്പെഷ്യല്‍ ഡ്രൈവ് നടത്താനും സംസ്ഥാന പൊലിസ് മേധാവി ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."