HOME
DETAILS
MAL
ചരിത്രവിജയം നേടി തെരഞ്ഞെടുപ്പിലെ 'കുട്ടി'
backup
December 17 2020 | 03:12 AM
സ്വന്തം ലേഖകന്‍
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിക്ക് മിന്നും ജയം.
പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ ഊട്ടുപാറയില്നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ജനവിധിതേടിയ രേഷ്മ മരിയം റോയ് എന്ന 21 കാരിയാണ് എഴുപത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചരിത്രവിജയം സ്വന്തമാക്കിയത്.
യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തതാണ് രേഷ്മയുടെ വിജയത്തിന് തിളക്കംകൂട്ടുന്നത്. 450 വോട്ടാണ് രേഷ്മയ്ക്ക് ലഭിച്ചത്.
യു.ഡി.എഫ് സ്ഥാനാര്‍ഥി സുജാത മോഹന്‍ ലഭിച്ചത് 380 വോട്ടാണ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസത്തിന് തൊട്ടുമുന്‍പ് നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."