ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കാമെന്നത് വ്യാമോഹം: കെ.പി.എ മജീദ്
കോഴിക്കോട്: എം.എസ്.എഫിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരേ പൊലിസ് നടത്തിയ നരനായാട്ട് ജനാധിപത്യ കേരളത്തിന് അപമാനമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
ഇതിന് കനത്ത വിലനല്‍കേണ്ടിവരും. സര്‍ക്കാര്‍ നിലപാടിനെതിരേ ഇന്ന് പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.
അക്രമത്തിനും അനീതിക്കുമെതിരായ സമാധാനപരമായ സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനും കള്ളക്കേസുകള്‍ ചുമത്തി നിര്‍വീര്യമാക്കാനുമുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ല.
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തല്ലിച്ചതച്ച പൊലിസ് മറുപടി പറയേണ്ടിവരും. ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെ ചോരയില്‍മുക്കി രക്ഷപ്പെടാമെന്നത് വ്യാമോഹം മാത്രമാണ്. കാംപസുകളില്‍ അശാന്തിയും ഭീകരതയും വിതച്ച് രാഷ്ട്രീയനേട്ടം കൊയ്യുന്ന എസ്.എഫ്.ഐ സ്വന്തം അണികളുടെ ജീവനു പോലും ഭീഷണിയായത് സി.പി.എം നേതൃത്വം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."