മുത്വലാഖ് ഓര്‍ഡിനന്‍സിനെതിരേ സുപ്രിംകോടതിയില്‍ രണ്ട് ഹരജികള്‍ കൂടി
ന്യൂഡല്‍ഹി: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പുതിയ ഹരജി. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകരായ ഡോ. സയ്യിദ് ഫാറൂഖ്, മുഹമ്മദ് സിദ്ദീഖ് എന്നിവരാണ് ഹരജിക്കാര്‍. ഓര്‍ഡിനന്‍സ് മൗലികാവകാശങ്ങളെയും വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള അവകാശങ്ങളെയും ലംഘിക്കുന്നതിനാല്‍ അത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഓര്‍ഡിനന്‍സ് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതുമാണെന്നും അഭിഭാഷകരായ നിഖില്‍ ജെയ്ന്‍, ഫര്‍ഹാന്‍ ഖാന്‍ എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.
സുപ്രിംകോടതി ഒരു കൊല്ലം മുന്‍പ് നിരോധിച്ചതിനാല്‍ നിലവില്‍ മുത്വലാഖ് ഉച്ചരിച്ചാലും വിവാഹം അസാധുവാകില്ലെന്നിരിക്കെ അതിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കുന്നത് വിവേചനമാണ്. നിയമം നിലവില്‍ രാജ്യസഭയുടെ പരിഗണനയിലാണ്. ധൃതിപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കി മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല. സുപ്രിംകോടതി നിരോധിച്ച ശേഷവും മുത്വാഖ് വ്യാപകമായി നടക്കുന്നുണ്ടെന്നു വസ്തുതയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ തെളിയിച്ചിട്ടില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
നിയമത്തിനു മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണെന്നു വ്യക്തമാക്കുന്ന ഭരണഘടനയുടെ 14, വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച 21 വകുപ്പുകള്‍ക്ക് എതിരായ ഓര്‍ഡിനന്‍സ് എന്നാണ് ഹരജിയില്‍ സമസ്ത ചൂണ്ടിക്കാട്ടുന്നത്. എല്ലാ ഹരജികളും ഒന്നിച്ച് പൂജാ അവധി കഴിഞ്ഞ് ഈ മാസം അവസാനമോ, അടുത്ത മാസം ആദ്യ വാരമോ പരിഗണിക്കും.
ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞയാഴ്ചയും ബോംബെ ഹൈക്കോടതി ഇന്നലെയും തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."