സര്‍ക്കാരിനെതിരേ മലങ്കര സഭ
കുന്നംകുളം (തൃശൂര്‍): ശബരിമലയില്‍ കോടതിവിധി നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാര്‍ മലങ്കര സഭയുടെ കാര്യത്തില്‍ നിസംഗതാഭാവം പുലര്‍ത്തുകയാണെന്ന് മലങ്കര സഭാ സഹായമെത്രാനും അഹമ്മദാബാദ് ഭദ്രാസനാധിപനുമായ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത.
കേരളത്തിലെ ഭരണകൂടം മലങ്കര സഭയെ കേള്‍ക്കാന്‍ ശ്രമിക്കാതെ യാക്കോബായ വിഭാഗത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. എറണാകുളത്തെ വൈദികര്‍ക്കെതിരേ കള്ളക്കേസെടുത്തത് പാര്‍ട്ടി ജില്ലാ നേതാക്കള്‍ പറഞ്ഞിട്ടാണെന്ന് പൊലിസ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെ നിയമപരമായി നേരിടും. സഭാതര്‍ക്കത്തിന് പുറകില്‍ വിശ്വാസമോ നിലപാടുകളോ അല്ല. സ്വത്ത് തര്‍ക്കവും സ്ഥാനമോഹവും മാത്രമാണ്. മലങ്കര സഭ ഒരു ട്രസ്റ്റാണെന്നിരിക്കെ സ്വത്തുക്കള്‍ പങ്കുവയ്ക്കാനാകില്ല. വിഷയത്തില്‍ മന്ത്രിതല ഉപസമിതി ഉണ്ടാക്കിയത് വിധി നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."