കുറ്റ്യാടിപ്പുഴയോര തുരുത്തുകളില്‍ ലക്ഷങ്ങളുടെ ചീട്ടുകളി ; നിഷ്‌ക്രിയരായി പൊലിസ്
പേരാമ്പ്ര: കുറ്റ്യാടിപ്പുഴയുടെ മറുകരെയുള്ള പച്ചത്തുരുത്തുകള്‍ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിനു രൂപയുടെ ചീട്ടുകളി. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വന്‍ പുള്ളിവെട്ടു സംഘങ്ങളാണ് ഇവിടെ ഇടവിട്ട ദിനങ്ങളില്‍ തമ്പടിച്ചു ചീട്ടുകളി നടത്തുന്നത്.
നാദാപുരം ഡിവൈ.എസ്.പിയുടെയും പേരാമ്പ്ര സര്‍ക്കിളിന്റെയും പെരുവണ്ണാമൂഴി പൊലിസ് സ്റ്റേഷന്റെയും പരിധിയില്‍ വരുന്നതും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പെട്ടതുമായ പറമ്പല്‍ ഭാഗങ്ങളാണ് കളിസ്ഥലങ്ങള്‍. കുറ്റ്യാടിപ്പുഴയില്‍ അന്താരാഷ്ട്ര കയാക്കിങ് ടൂര്‍ണ്ണമെന്റ് നടക്കുന്ന മീന്‍ തുള്ളിപ്പാറക്കക്കരെയാണ് പച്ചിലകാട് തുരുത്തുകള്‍.
സാഹസികമായി നീന്തിയും മറ്റുമാണ് കളിക്കാര്‍ ഇവിടെയെത്തുന്നത്. കളി നടക്കുന്ന വിവരം പൊലിസിനറിയാമെങ്കിലും അവര്‍ നിസഹായരാണ്.
പരിശോധനക്കായി പൊലിസ് വരുന്നത് ദൂരെ നിന്നു തന്നെ കളി സംഘങ്ങള്‍ക്കറിയാന്‍ കഴിയും. അതു കൊണ്ടു തന്നെ പിടിത്തം ഇന്നത്തെ സ്ഥിതിയില്‍ അപ്രാപ്യമാണ്. അല്ലെങ്കില്‍ വലിയ സംഘം പൊലിസ് മഫ്ടിയില്‍ രംഗത്തിറങ്ങണം. ഇതിനു പൊലിസ് തലപ്പത്തുള്ളവര്‍ തയാറാകണം.
വാഹനങ്ങള്‍ ഇക്കരെ ഇട്ട ശേഷമാണ് കളിക്കാര്‍ മറുകരയെത്തുന്നത്. ഇതു കസ്റ്റഡിയിലെടുത്തു സ്റ്റേഷനില്‍ എത്തിച്ചാല്‍ കളി സംഘം പൊലിസിനെ തേടിയെത്തും. ഇതും പൊലിസിനു പരീക്ഷിക്കാം.
പെരുവണ്ണാമൂഴി, ജാനകിക്കാട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന ടൂറിസ്റ്റുകളെന്ന ഭാവേനെ സമീപ മേഖലകള്‍ കേന്ദ്രീകരിച്ചു സാമൂഹ്യ വിരുദ്ധരും വിലസുന്നുണ്ടെന്നു നാട്ടുകാര്‍ക്കു പരാതിയുണ്ട്.കഞ്ചാവുള്‍പ്പടെ വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളും ഇവര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ചവറംമൂഴിഭാഗത്തും ഇവരുടെ വിളയാട്ടം രൂക്ഷമാണ്. മേഖലയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലര്‍ ഇതിന്റെ കണ്ണികളായി പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. പൊലിസിന്റെ സത്വര ശ്രദ്ധയും പട്രോളിങും മേഖലയില്‍ ശക്തമായുണ്ടാക ണമെന്ന പൊതു ആവശ്യവുമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."