HOME
DETAILS
MAL
യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍ ഒരു വോട്ടിന് തോറ്റു
backup
December 17 2020 | 03:12 AM
കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന എന്‍. വേണുഗോപാല്‍ ഒരു വോട്ടിന് തോറ്റു. കോണ്‍ഗ്രസിന്റെ ജില്ലയിലെ ശക്തനായ നേതാവും മുന്‍ ജി.സി.ഡി.എ ചെയര്‍മാനുമായ വേണുഗോപാലിനെ ബി.ജെ.പിയുടെ ടി. പത്മകുമാരിയാണ് തോല്പിച്ചത്.
യു.ഡി.എഫിന് ഏറെ സുരക്ഷിതമെന്ന് വിലയിരുത്തിയ ഐലന്‍ഡ് നോര്‍ത്തിലാണ് വേണുഗോപാല്‍ പരാജയപ്പെട്ടത്. ബി.ജെ.പി ക്യാംപുകളെ പോലും ഞെട്ടിച്ചാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ ജയം. വേണുഗോപാല്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."