ബിവറേജസിനെതിരേ സമരം ചെയ്യുന്ന ആദിവാസി വീട്ടമ്മമാര്‍ പട്ടികവര്‍ഗ കമ്മിഷണര്‍ക്ക് നിവേദനം നല്കി
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജസ് ഔട്ലെറ്റിനെതിരേ കഴിഞ്ഞ 500 ദിവസത്തോളമായി സമരം ചെയ്യുന്ന ആദിവാസി വീട്ടമ്മമാര്‍ പട്ടിക വര്‍ഗ കമ്മിഷണര്‍ക്ക് നിവേദനം നല്കി.
ഇന്നലെ മാനന്തവാടിയിലെത്തിയ കമ്മിഷന് ചെയര്മാന് ജസ്റ്റിസ് പി.എന്‍ വിജയകുമാറിനെ നേരില്‍ കണ്ടാണ് ആദിവാസി വീട്ടമ്മമാര്‍ ജില്ലയിലെ പ്രത്യേക സാഹചര്യങ്ങളും സമരത്തിന്റെ കാരണങ്ങളും വിശദീകരിച്ചത്.
സമീപ പ്രദേശങ്ങളിലെ ആദിവാസി കോളനികളില്‍ വര്‍ധിച്ചു വരുന്ന യുവാക്കളുടെ അകാല മരണങ്ങളും ദുരൂഹ മരണങ്ങളും സമരക്കാര്‍ കമ്മിഷന്റെ മുമ്പില്‍ അവതരിപ്പിച്ചു. വീട്ടമ്മമാരുടെ പരാതികള്‍ മുഴുവന്‍ വിശദമായി കേട്ട ചെയര്മാന് സമരത്തിന്റെ മുഴുവന്‍ വിവരങ്ങളും എത്രയും പെട്ടെന്നെ് എഴുതി നല്കാന് സമരക്കാരോട് ആവശ്യപ്പെട്ടു. ആദിവാസി ഫോറം പ്രവര്‍ത്തകരായ മാക്കമ്മ, വെള്ള, സോമന്, സമരസഹായ സമിതി അംഗങ്ങളായ മുജീബ്, സുബൈര്‍ എന്നിവരാണ് ചെയര്‍മാനെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."