HOME
DETAILS

നൂറ് ശതമാനവും ധനവിനിയോഗം നടത്തി ജില്ലാ കൃഷി ഓഫിസ്

  
backup
May 27 2017 | 01:05 AM

%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a7%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%82

കല്‍പ്പറ്റ: ശക്തമായ വരള്‍ച്ച നേരിട്ട വയനാടിന്റെ കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ നൂറു ശതമാനവും ധനവിനിയോഗം നടത്തി ജില്ലാ കൃഷി വകുപ്പ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ വയനാട് ജില്ലയില്‍ സംസ്ഥാനാവിഷ്‌കൃത പദ്ധതികളില്‍ അനുവദിച്ച 4135.15554 ലക്ഷം രൂപയില്‍ 4135.15554 ലക്ഷം രൂപയും വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ അനുവദിച്ച 440.62174 ലക്ഷം രൂപയും ചെലവഴിച്ചു. പദ്ധതിയേതര ഇനത്തില്‍ ലഭിച്ച 763.93538 ലക്ഷം രൂപയില്‍ 763.93136 ലക്ഷം രൂപയും ചെലവഴിച്ചു. ഈ സാമ്പത്തിക വര്‍ഷം ജില്ലയുടെ കാര്‍ഷിക വികസനത്തിനായി ആകെ അനുവദിച്ച 5339.71266 ലക്ഷം രൂപയില്‍ 5339.70864 ലക്ഷം രൂപ വിനിയോഗിച്ചു.ജില്ലയില്‍ നടപ്പാക്കിയ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം 2016-17 വര്‍ഷം ലഭിച്ച 276.56430 ലക്ഷം രൂപയില്‍ 276.5643 ലക്ഷം രൂപയും വകുപ്പ് ചെലവഴിച്ചു.
50 ക്ലസ്റ്ററുകളിലായി 66520 ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.വീട്ടു വളപ്പില്‍ പച്ചക്കറി കൃഷിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് 70,000 പാക്കറ്റ് വിത്തുകളും, കൃഷിഭവന്‍ മുഖേന 70,000 പാക്കറ്റ് വിത്തുകളും ആര്‍.കെ.വി.വൈ പദ്ധതിയുടെ ഭാഗമായി 20,500 പാക്കറ്റ് വിത്തുകളും വിതരണം ചെയ്തു. നഗരപ്രദേശത്തും പച്ചക്കറി കൃഷി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 25 ഗ്രോബാഗ് ഒരു യൂനിറ്റ് നിരക്കില്‍ 800 യൂനിറ്റ് ഗ്രോബാഗ് വിതരണം ചെയ്തു.
എന്‍.ജി.ഒ കളില്‍ അംഗങ്ങളായിട്ടുള്ള സ്വയം സഹായ സംഘങ്ങള്‍ക്ക് 20,000 പാക്കറ്റ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.ജൈവകൃഷിപദ്ധതി 2016-17ന്റെ ഭാഗമായി 5-25 ഹെക്ടര്‍ സ്ഥലത്ത് പഴം, പച്ചക്കറി കൃഷി ചെയ്യുകയും കര്‍ഷകരെ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ ഉണ്ടാക്കി. അതിനായി ഒരുബ്ലോക്കില്‍ 2 എണ്ണം വീതം വയനാട്ടില്‍ 11 എണ്ണം തുടങ്ങി. ഒരു ക്ലസ്റ്ററിന് 75000 രൂപ പ്രകാരം 11 ക്ലസ്റ്ററിന് 8.25 ലക്ഷം രൂപ ചെലവഴിച്ചു.
ജില്ലയില്‍ 40 മണ്ണിര കമ്പോസ്റ്റ്, ബ്ലോക്ക് തലത്തില്‍ 10 എണ്ണം നല്‍കുന്നതിനായി 3 ലക്ഷം രൂപ ചെലവഴിച്ചു.
ജില്ലയില്‍ 40 റൂറല്‍ കമ്പോസ്റ്റുകളും, ബ്ലോക്ക് തലത്തില്‍ 10 എണ്ണം പ്രകാരം നല്‍കുന്നതിനായി 2 ലക്ഷം രൂപ ചെലവഴിച്ചു.
ഈ വര്‍ഷം പുല്‍പ്പള്ളി (300 ഹെക്ടര്‍), മുള്ളന്‍കൊല്ലി (200 ഹെക്ടര്‍) പഞ്ചായത്തുകളിലായി 500 ഹെക്ടര്‍ പ്രദേശത്ത് കേരഗ്രാമം പദ്ധതി നടപ്പാക്കിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago