HOME
DETAILS
MAL
അനുമതി നല്കിയെന്നാല് ലൈസന്‍സ് അല്ലെന്ന് എക്സൈസ് മന്ത്രി
backup
October 02 2018 | 18:10 PM
കോഴിക്കോട്: അനുമതി നല്കിയെന്നാല് മദ്യനിര്‍മാണ കേന്ദ്രം തുടങ്ങാനുള്ള ലൈസന്‍സ് നല്കിയെന്നല്ല അര്‍ഥമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. ആരോപണവിധേയമായ നാലു സ്ഥാപനങ്ങളുടെയും അപേക്ഷാ പരിശോധന അന്തിമഘട്ടത്തിലാണ്. ബ്രൂവറിക്കെതിരേ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ ഉന്നയിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭൂഗര്‍ഭ ജലത്തിന്റെ സാധ്യത പരിശോധിച്ച ശേഷമേ ലൈസന്‍സ് നല്കുന്ന കാര്യം തീരുമാനിക്കൂ. സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."