മുനിസിപ്പാലിറ്റികളില്‍ ഏഴില്‍ നാലിടത്തും യു.ഡി.എഫ് മുന്നേറ്റം
കോഴിക്കോട്: മുനിസിപ്പാലിറ്റികളില്‍ മുന്നേറ്റം നേടി യു.ഡി.എഫ്. ഏഴില്‍ നാലിടത്തും യു.ഡി.എഫ് ഭരണം നേടി. ഫറോക്ക്, രാമനാട്ടുകര, കൊടുവള്ളി, പയ്യോളി, എന്നിവിടങ്ങളാണ് യു.ഡി.എഫ് ആധിപത്യം നേടിയത്. ഇതില്‍ ഫറോക്കും രാമനാട്ടുകരയും യു.ഡി.എഫ് തിരിച്ചുപിടിക്കുകയായിരുന്നു. ഫറോക്കില്‍ 38 സീറ്റില്‍ 20ഉം യു.ഡി.എഫ് നേടി.
എല്‍.ഡി.എഫ് 17, എന്‍.ഡി.എ ഒരു സീറ്റും നേടി. വിമതര്‍ കൂറുമാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നഷ്ടമായ സീറ്റാണ് യു.ഡി.എഫ് തിരിച്ചുപിടിച്ചത്. രാമനാട്ടുകരയില്‍ 17 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്. എല്‍.ഡി.എഫ് 12ഉം മറ്റുള്ളവ രണ്ട് സീറ്റും നേടി.കൊടുവള്ളിയില്‍ ഇത്തവണയും പിടിവിടാതെയാണ് വിജയം ആവര്‍ത്തിച്ചത്. 36 സീറ്റുകളില്‍ എല്‍.ഡി.എഫിന്റെ പത്ത് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് 25 സീറ്റുകളോടെയാണ് ഭരണം നിലനിര്‍ത്തിയത്. എല്‍.ഡി.എഫ് 11 സീറ്റാണ് നേടിയത്. എല്‍.ഡി.എഫ് ഭരിച്ച പയ്യോളി ഇത്തവണ ശക്തമായ മത്സരത്തിലൂടെയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 36 സീറ്റുകളില്‍ 21ഉം നേടിയാണ് യു.ഡി.എഫ് അട്ടിമറി വിജയം നേടിയത്. എല്‍.ഡി.എഫിന് 14 സീറ്റും എന്‍.ഡി.എ ഒരു സീറ്റും നേടി.അതേസമയം വടകരയിലും കൊയിലാണ്ടിയിലും എല്‍.ഡി.എഫ് ഭരണം വീണ്ടുമുറപ്പിച്ചു. 46 സീറ്റില്‍ 27സീറ്റ് എല്‍.ഡി എഫ് നേടിയപ്പോള്‍ 16 സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്. എന്‍.ഡി.എ മൂന്നും മറ്റുള്ളവര്‍ ഒന്നും നേടി. യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടി സംഖ്യം കടുത്ത മത്സരം കാഴ്ച്ചവച്ച മുക്കം മുനിസിപ്പാലിറ്റിയില്‍ 33 സീറ്റുകളില്‍ 15 സീറ്റുകള്‍ വീതമാണ് എല്‍.ഡി.എഫും യു.ഡി.എഫും നേടിയത്. യു.ഡി.എഫ് വിമതന് ഒരു സീറ്റും എന്‍.ഡി.എ രണ്ട് സീറ്റും നേടി. കൊയിലാണ്ടിയില്‍ 44 സീറ്റില്‍ 25 സീറ്റും എല്‍.ഡി.എഫ് നേടിയപ്പോള്‍ 16 സീറ്റ് യു.ഡി.എഫും 3 സീറ്റ് എന്‍.ഡി.എയും നേടി. 2015ല്‍ ആറ് മുനിസിപ്പാലിറ്റികളും എല്‍.ഡി.എഫ് സ്വന്തമാക്കിയിരുന്നു. ഫറോക്ക്, കൊയിലാണ്ടി, മുക്കം, രാമനാട്ടുകര, വടകര, പയ്യോളി യാണ് എല്‍.ഡി.എഫ് ഭരിച്ചത്. കൊടുവള്ളി മാത്രമായിരുന്നു യു.ഡി.എഫിന് ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."