എക്‌സൈസ് കമ്മിഷണറെ കൊണ്ട് മന്ത്രി അസത്യം പറയിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റലറിയും രഹസ്യമായി അനുവദിച്ച വിവാദ ഇടപാടില്‍ നേരിട്ടു മറുപടി പറയാന്‍ കഴിയാത്ത എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിനെ കൊണ്ട് അസത്യം പറയിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വസ്തുതകള്‍ വളച്ചൊടിച്ച് അഴിമതിക്കു കുട പിടിക്കുകയാണ്. ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി കൊടുത്തതില്‍ ക്രമക്കേടില്ലെന്ന ഋഷിരാജ് സിങിന്റെ വാദത്തിനുള്ള മറുപടി അദ്ദേഹം തന്നെ നികുതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.
സംസ്ഥാനത്ത് ഡിസ്റ്റലറികള്‍ അനുവദിക്കേണ്ടതില്ലന്ന 1999ലെ ഉത്തരവ് പരിഷ്‌കരിച്ച് തിരുമാനം എടുക്കാമെന്നാണ് ഋഷിരാജ് സിങ് ആ കത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. മൂന്നു ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റലറിക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ഇപ്പോള്‍ നല്‍കിയിരിക്കുന്നത് പ്രാഥമിക അനുമതിയാണെന്നും എക്‌സൈസ് കമ്മിഷനര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ പ്രാഥമിക അനുമതി എന്നല്ല കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."