കോര്‍പറേഷന്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി
കോഴിക്കോട്: രാഷ്ട്രീയ വിഷയങ്ങളും വികസന പ്രതിസന്ധിയും ചര്‍ച്ചയായിരുന്നുവെങ്കിലും കോര്‍പറേഷനില്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തി. ആകെയുള്ള 75 സീറ്റുകളില്‍ 51ഉം എല്‍.ഡി.എഫിന് ലഭിച്ചു. യു.ഡി.എഫിന് 17 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബി.ജെ.പി ഏഴ് സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ കഴിഞ്ഞപ്രാവശ്യത്തെ മൂന്ന് സീറ്റുകള്‍ നഷ്ടമായി. യു.ഡി.എഫിനൊപ്പം നിന്ന വെല്‍ഫെയര്‍ പാര്‍ട്ടി രണ്ടിടത്ത് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല.
ചെറുവണ്ണൂര്‍ വെസ്റ്റില്‍ അവസാനംവരെ മുന്നിട്ടുനിന്നുവെങ്കിലും പോസ്റ്റല്‍ ബാലറ്റില്‍ സി.പി.എമ്മിന്റെ പി.സി രാജന്‍ വിജയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ തര്‍ക്കം അവസാനിച്ചിട്ടില്ല. ഇടതുമുന്നണിയില്‍ സി.പിഎമ്മിന് 45 സീറ്റും ഘടകകക്ഷികളായ സി.പി.ഐക്ക് ഒരു സീറ്റും എല്‍.ജെ.ഡിക്കും എന്‍.സി.പിക്കും ഒരു സീറ്റു വീതവും ലഭിച്ചു. ഐ.എന്‍.എല്ലിന് ഒരു സീറ്റും എല്‍.ഡി എഫ് സ്വതന്ത്രയ്ക്ക് ഒരു സീറ്റും ലഭിച്ചു.യു.ഡി.എഫില്‍ കോണ്‍ഗ്രസിന് ഒന്‍പത് സീറ്റും മുസ്‌ലിം ലീഗിന് എട്ടു സീറ്റും ലഭിച്ചു. മൂന്നു മുന്നണികളിലെയും മേയര്‍ സ്ഥാനാഥികള്‍ ജയിച്ചു. നേരത്തെയുണ്ടായിരുന്ന സിറ്റിങ് സീറ്റുകള്‍ പലര്‍ക്കും നഷ്ടമായതും ഭൂരിപക്ഷത്തിലെ മാറ്റങ്ങളും ഇത്തവണ ശ്രദ്ധേയമാണ്. തങ്ങളുടെ സിറ്റിങ് സീറ്റുകളില്‍ പലതും നഷ്ടമായെങ്കിലും എന്‍.ഡി.എയ്ക്ക് കഴിഞ്ഞ വര്‍ഷമുള്ളത്ര സീറ്റുകള്‍ നിലനിര്‍ത്താനായി. മാറാട് ഉള്‍പ്പെടെയുള്ള തീരമേഖലകളില്‍ ബി.ജെ.പിക്ക് സീറ്റ് നഷ്ടമായി.
ഇവിടെ എല്‍.ഡി.എഫ് ജയിക്കുകയായിരുന്നു. കെ.എസ്.യു നേതാവ് വി.ടി നിഹാല്‍, രമേശന്‍ നമ്പിയത്ത് തുടങ്ങിയവര്‍ തോറ്റ യു.ഡി.എഫ് പ്രമുഖരില്‍പ്പെടും. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വാര്‍ഡില്‍ എന്‍.ഡി.എ വിജയിച്ചതും മറ്റൊരു മേയറായിരുന്ന ഒ. രാജഗോപാലിന്റെ പരാജയവും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."