യു.ഡി.എഫ് സമഗ്രാധിപത്യം; നിലമ്പൂരില്‍ ഇടതിന് ആശ്വാസം
മലപ്പുറം: ജില്ലയില്‍ യു.ഡി.എഫിന്റെ സമഗ്രാധിപത്യം. നിലമ്പൂര്‍ നഗരസഭ പിടിച്ചെടുക്കാനായത് എല്‍.ഡി.എഫിന് ആശ്വാസമായി. ബ്ലോക്ക് പഞ്ചായത്തുകളില്‍ മുന്നണികള്‍ നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ യു.ഡി.എഫ് ആധിപത്യമുറപ്പിച്ചു
94 ഗ്രാമപഞ്ചായത്തുകളില്‍ 51 എണ്ണമായിരുന്നു കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമുണ്ടായിരുന്നത്. ഇത്തവണ ഇത് 72 ആയി വര്‍ധിച്ചു. ഇതില്‍ മക്കരപ്പറമ്പ്, പെന്മുണ്ടം, കരുവാരക്കുണ്ട് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും യു.ഡി.എഫ് മുന്നണിയില്ലാതെയാണ് മത്സരിച്ചത്. മക്കരപ്പറമ്പ്, പെന്മുണ്ടം എന്നിവടങ്ങളില്‍ ലീഗ് ഒറ്റയ്ക്ക് ഭരിക്കും.
നിലമ്പൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് അട്ടിമറി വിജയം നേടിയപ്പോള്‍ എല്‍.ഡി.എഫിനൊപ്പം നിന്ന തിരൂര്‍ നഗരസഭ യു.ഡി.എഫ് പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്തില്‍ 32 ഡിവിഷനുകളില്‍ അഞ്ചെണ്ണം മാത്രമാണ് എല്‍.ഡി.എഫിനുണ്ടായിരുന്നത്. ശേഷിക്കുന്ന 27 ഡിവിഷനുകളിലും യു.ഡി.എഫ് മികച്ച വിജയം നേടി.
15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 12 എണ്ണം യു.ഡി.എഫും മൂന്ന് സീറ്റുകള്‍ എല്‍.ഡി.എഫും നേടി. 2015ല്‍ എല്‍.ഡി.എഫിനു ലഭിച്ച പെരുമ്പടപ്പ്, പൊന്നാനി, തിരൂര്‍ എന്നിവയണ് ഇത്തവണയും എല്‍.ഡി.എഫ് നിലനിര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."