ഭൂമിയുടെ അവകാശികള്‍
1992-ലാണ് ജൈവ വൈവിധ്യസംരക്ഷണം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം നടന്നത്. സമ്മേളനം അംഗീകരിച്ച ജൈവസംരക്ഷണ ഉടമ്പടി, നിയമമായതോടെയാണ് വന്യജീവി സംരക്ഷണം ലോകവ്യാപകമായി പ്രാധാന്യം നേടിയത്. വന്യജീവികളോടുള്ള സ്‌നേഹത്തിന്റെ ചിഹ്നമെന്നോണം ഇന്ത്യയും ദേശീയതലത്തില്‍ എല്ലാ വര്‍ഷവും വന്യജീവിവാരം ആചരിക്കുന്നു. രാജ്യത്തെ വന്യജീവി ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് 1995ല്‍ കേന്ദ്രഗവണ്‍മെന്റ് ആവിഷ്‌കരിച്ചതാണ് ഈ ആഘോഷം. ഒക്‌ടോബര്‍ രണ്ടു മുതല്‍ 8 വരെ നീണ്ടണ്ടുനില്‍ക്കുന്ന ഈ വന്യപ്രാണി സപ്താഹ യജ്ഞത്തിന് വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും വിവിധ സര്‍വകലാശാലകളും നേതൃത്വം നല്‍കുന്നു.
കൊല്ലരുത് പ്ലീസ്!
'നിനക്കു ശാശ്വതമായ പ്രതിഷ്ഠ ലഭിക്കാതെ പോകട്ടെ ക്രൗഞ്ച മിഥുനങ്ങളിലൊന്നിനെ എയ്ത കാട്ടാളന് വാല്‍മീകി നല്‍കിയ ശാപം ഇതായിരുന്നു. ഇന്ന് കാട്ടാളന്മാരില്ല, നാട്ടാളന്മാരേയുള്ളൂ. എന്നാല്‍ കാട്ടാളന്റെ കൊടും ക്രൂരത ഇന്നെത്തെ നാട്ടാളന്മാര്‍ തുടരുന്നു. വാല്മീകിയുടെ ശാപവചനങ്ങള്‍ വന്യജീവികളുടെ വംശനാശത്തിന് ഭീഷണിയാകുന്ന വിവേചന രഹിതമായ വേട്ടയാടല്‍ നടത്തുന്ന കാട്ടാളന്മാടെ മേല്‍ ഇന്നും പതിച്ചുകൊണ്ടണ്ടിരിക്കുകയാണ്.
മഹത്വമായ മാതൃക
ബി.സി.300-ാമാണ്ടണ്ടില്‍ തന്നെ ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ വൃക്ഷങ്ങള്‍ വെട്ടുന്നതും ജന്തുക്കളെ വേട്ടയാടുന്നതും നിയമംമൂലം നിരോധിച്ചിരുന്നു. വന്യജീവികളെ സംരക്ഷിക്കാന്‍, അഭയാരണ്യങ്ങള്‍, സ്ഥാപിച്ചിരുന്നതായി അര്‍ഥശാസ്ത്രത്തില്‍ സൂചനയുണ്ടണ്ട്. പാദമുദ്രകളുടെ അടിസ്ഥാനത്തില്‍ വന്യമൃഗങ്ങളുടെ സ്ഥിതിവിവര കണക്കെടുക്കാനും കശാപ്പുശാലകളില്‍ കൊണ്ടണ്ടുവരുന്ന വന്യജീവികളില്‍ ആറിലൊരു ഭാഗത്തിനെ തിരികെ സ്വതന്ത്രമായി വിടുന്നതിനും ചാണക്യന്‍(കൗടില്യന്‍) നിര്‍ദേശിച്ചിരുന്നു. അശോകചക്രവര്‍ത്തിയാണ് മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിനും വനങ്ങളെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതിനും ലോകത്താദ്യമായി നിയമം നടപ്പാക്കിയതും വന്യജീവിസങ്കേതം എന്ന ആശയം ലോകത്തിന് നല്‍കിയതും. പ്രാവ്, തത്ത, മൈന, കാണ്ടണ്ടാമൃഗം എന്നിവയെ വേട്ടയാടുന്നതും കെണി വച്ച് പിടിക്കുന്നതും അന്ന് ശിക്ഷാര്‍ഹമായിരുന്നു.
സസ്യ-ജന്തു വൈവിധ്യങ്ങളുടെ കലവറ
സസ്യ-ജന്തു വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഭാരതം. ബാക്ടീയരിയ തൊട്ട് നീലത്തിമിംഗലം വരെയുള്ള വലുതും ചെറുതുമായ എല്ലാ ജീവികളും ചേര്‍ന്നതാണ് വന്യജീവി ലോകം. വീട്ടിനകത്തുപോലും വന്യജീവികളുണ്ടണ്ട്. ജീവജാലങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാല്‍ ഏതെങ്കിലും ചില പ്രത്യേക ജീവിവര്‍ഗത്തെ മാത്രമായി രക്ഷിക്കാന്‍ സാധ്യമല്ല. കടുത്ത വംശനാശ ഭീഷണി നേരിടുന്ന ചില ജീവികളെ പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കുന്നു എന്നേയുള്ളൂ. അതുകൊണ്ടണ്ട് ജീവിസംരക്ഷണം എന്നത് ജൈവ വൈവിധ്യ സംരക്ഷണം തന്നെയാകുന്നു.
വന്യജീവികളെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്താന്‍ വേണ്ടണ്ടി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഓരോ മൃഗത്തെയും പക്ഷിയെയും ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടണ്ട്. ഇതിനെ സംസ്ഥാന മൃഗമെന്നും പക്ഷിയെന്നും വിളിക്കുന്നു. സംസ്ഥാനത്ത് കാണപ്പെടുന്നതും അതീവ പ്രാധാന്യമുള്ളതുമാണ് സംസ്ഥാനങ്ങളുടെ സ്വന്തമാകുന്നത്. ഗുജറാത്ത്, ജമ്മു-കശ്മിര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ സംസ്ഥാന മൃഗങ്ങളെ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല.
ഇവ യഥാക്രമം സിംഹം, ഹാംഗള്‍, സാംഗായ് എന്നിവയാണ്. ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാല്‍, മണിപ്പൂരിലെ സംസ്ഥാന മൃഗമായ സാംഗായ് എന്നയിനം മാനുകള്‍ ലോകത്ത് മണിപ്പൂരില്‍ മാത്രമേയുള്ളൂ. അതും വളരെ കുറച്ച് എണ്ണം. ഇന്ത്യയിലെ വിഖ്യാതമായ ചില സംസ്ഥാന മൃഗങ്ങളെയും സംസ്ഥാനങ്ങളെയും കുറിച്ച് കേട്ടോളൂ.
സംസ്ഥാന മൃഗങ്ങള്‍
ഇന്ത്യയുടെ പൈതൃക മൃഗമായ ആനയെ സംസ്ഥാന മൃഗമാക്കിയിരിക്കുന്നത്, കേരളം, കര്‍ണാടക, ഒഡീഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ്. ആന്ദ്രപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മൃഗം കൃഷ്ണമൃഗം (കരിമാന്‍) ആണ്.
തെക്കെ ഇന്ത്യയിലും മധ്യ ഇന്ത്യയിലും കണ്ടണ്ടുവരുന്ന വന്യജീവിയായ കാട്ടുപോത്തിനെ സംസ്ഥാന മൃഗമാക്കിയ സ്റ്റേറ്റുകള്‍ ഗോവയും ബീഹാറും ആണ്. ആന കഴിഞ്ഞാല്‍ കരയിലെ ഏറ്റവും ശക്തനായ ജീവിയായ കാണ്ടണ്ടാമൃഗത്തെ സ്വന്തമാക്കിയിരിക്കുന്നത് അസമാണ്. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് ഇവയെ സംരക്ഷിക്കുന്നത്.
1985-ല്‍ യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. ഒറ്റക്കൊമ്പന്‍ കാണ്ടണ്ടാമൃഗങ്ങളില്‍ 90ശതമാനവും സംരക്ഷിക്കപ്പെടുന്നത് ഇവിടെയാണ്. കാട്ടുപോത്തിന്റെ ഗോത്രത്തില്‍പെട്ട കാട്ടെരുമയെ സംസ്ഥാന മൃഗമാക്കിയിരിക്കുന്നത് ഛത്തീസ്ഗഢ് ആണ്.
300 ലക്ഷം ജീവജാലങ്ങള്‍
ഭൂമിയില്‍ 300 ലക്ഷം ജീവജാലങ്ങള്‍ ഉണ്ടെണ്ടന്ന് കണക്കാക്കുന്നു. അവയിലെ 17 ലക്ഷം ജീവികളെ മാത്രമെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. റെഡ് ഡേറ്റാ ബുക്കു പ്രകാരം 17,291 ജീവവര്‍ഗങ്ങള്‍ ഇപ്പോള്‍ കടുത്ത വംശനാശ ഭീഷണിയിലാണ്. മാംസത്തിനും കൊഴുപ്പിനും വേണ്ടണ്ടിയുള്ള മനുഷ്യന്റെ വിവേചനരഹിതമായ വേട്ടയാടല്‍ അമേരിക്കയിലെ സഞ്ചാരി പ്രാവുകളുടെ കുലം മുടിച്ചു. അവസാനത്തെ സഞ്ചാരി പ്രാവായ മാര്‍ത്ത, അമേരിക്കയിലെ സിന്‍സിനാറ്റി മൃശാലയില്‍ 1914 ല്‍ വിട പറഞ്ഞു. മനോഹരമായ രോമാവരണമുണ്ടണ്ട് എന്ന ഒറ്റ കാരണത്താല്‍ മാര്‍ജാര വംശത്തില്‍പെട്ട പുലി, കടുവ എന്നീ ജന്തുക്കള്‍ക്ക് രക്ഷയില്ലാതായി. ആനക്കൊമ്പിന്റെ വന്‍ ഡിമാന്റു കാരണം ഇന്ത്യയിലും ആഫ്രിക്കയിലും ആനയുടെ ഭാവിക്ക് ഭീഷണിയായി.
പുലി നഖത്തിനും കാട്ടുപോത്തിന്റെ തലയ്ക്കും കലമാന്‍ കൊമ്പിനും ഇന്ന് വിദേശത്തും സ്വദേശത്തും വന്‍ ഡിമാന്റാണ്. മുതല തോലിനുവേണ്ടണ്ടിയുള്ള വേട്ട മുതലകളുടെ വംശനാശത്തിന് കാരണമാകുന്നു. ഹാന്‍ഡ് ബാഗുകള്‍ നിര്‍മിക്കുന്നതിനുള്ള തോലെടുക്കാനാണ് ഒട്ടകപ്പക്ഷികളെ അരുംകൊല ചെയ്യുന്നത്.
കസ്തൂരിമാനിന്റെ കസ്തൂരി സഞ്ചിക്കും കാണ്ടണ്ടാമൃഗത്തിന്റെ കൊമ്പിനും കരടിയുടെ പിത്തസഞ്ചിക്കും ഔഷധമൂല്യം ഉണ്ടെണ്ടന്നു പറഞ്ഞ് അവയെയും നശിപ്പിക്കുന്നു. പാരഡൈസ് പക്ഷിക്കും മയിലിനും അവയുടെ സുന്ദര തൂവലുകള്‍ വിനയായി. നക്ഷത്ര ആമയും വെള്ളിമൂങ്ങയും ഇന്ന് വംശനാശ ഭീഷണിയുടെ വക്കിലാണ്. മാംസത്തിന് ഔഷധമൂല്യമുണ്ടെന്നണ്ട തെറ്റിദ്ധാരണകൊണ്ടണ്ട് കരിങ്കുരങ്ങുകളും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടണ്ടിരിക്കുന്നു. ഇങ്ങനെ മനുഷ്യന്റെ ആര്‍ത്തി കാരണം നിരവധി ജീവി വര്‍ഗങ്ങള്‍ ഹോമിക്കപ്പെട്ടുകഴിഞ്ഞു.
ഭാരതീയ വന്യജീവി ബോര്‍ഡ്
വന്യജീവി സംരക്ഷണത്തിനുവേണ്ടണ്ടി ഇന്ത്യ 1952-ല്‍ ഒരു വന്യജീവി ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടണ്ട്. ഇതിന്റെ മുഖ്യലക്ഷ്യം വന്യജീവി സംരക്ഷണത്തെപ്പറ്റി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്നുള്ളതാണ്. കാലാകാലങ്ങളില്‍ വന്യജീവി സംരക്ഷണ നിയമങ്ങള്‍ ഉണ്ടണ്ടാക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിന് ഗവണ്‍മെന്റുകളെ ഉപദേശിക്കുക, ഉന്മൂലനത്തിന്റെ വക്കിലെത്തിയിരിക്കുന്ന സ്പീഷിസുകളെ സംരക്ഷിതരായി പ്രഖ്യാപിക്കുക, അവയുടെ കയറ്റുമതി നിരോധിക്കുക, വന്യജീവി സങ്കേതങ്ങളും പാര്‍ക്കുകളും ജന്തുശാസ്ത്ര ഗാര്‍ഡനുകളും സ്ഥാപിക്കുക എന്നിവയാണ് ബോര്‍ഡിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍.
വംശനാശത്തിന്റെ കരമ്പട്ടികയില്‍
റെഡ് ഡേറ്റാ ബുക്കിന്റെ സ്ഥിതി വിവരക്കണക്കുപ്രകാരം നമ്മുടെ ദേശീയ മൃഗമായ കടുവയും ദേശീയ പക്ഷിയായ മയിലും സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലും മാക്കാച്ചിക്കാടയും വെള്ള വയനാടന്‍ കടല്‍പ്പരുന്തും സിംഹവാലനും കാട്ടുപോത്തും കരടിയും എല്ലാം വംശനാശഭീഷണി നേരിടുന്ന ജീവികളാണ്.
തവളകള്‍ക്കൊരു ചരമഗീതം
പുതുമഴ പെയ്യുമ്പോള്‍ തവളകളുടെ പാട്ട് ഇപ്പോള്‍ കേള്‍ക്കാറുണ്ടേണ്ടാ? തവളകളും പോക്കാന്തവളകളും നാടിനോട് വിട പറയുകയാണ്. ഉഭയ ജീവികളില്‍പ്പെടുന്ന ഇവ പാടശേഖരങ്ങള്‍ കുറഞ്ഞുവരുന്ന കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടണ്ടിരിക്കുകയാണ്. ലോകത്ത് 6000 ഇനം ഉഭയജീവികളുള്ളപ്പോള്‍ ഇന്ത്യയില്‍ 346 ഉം കേരളത്തില്‍ 126 ഇനങ്ങളുമുണ്ടണ്ട്. തവളകളും പോക്കാന്തവളകളും ഇന്ത്യയില്‍ 306 ഇനങ്ങളും കേരളത്തില്‍ 113 ഇനങ്ങളുമാണുള്ളത്.
മുന്‍കാലങ്ങളില്‍ കടലില്‍ കണ്ടണ്ടുവരുന്ന ആനത്തിമിംഗലം എന്ന വിളിപ്പേരുള്ള കടലാനയും വംശനാശ ഭീഷണിയിലാണ്. ലോകത്ത് 10,000 ത്തോളം പക്ഷികളെ കണ്ടെണ്ടത്തിയിട്ടുണ്ടെണ്ടന്നാണ് പക്ഷിശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇവയില്‍ എട്ടിലൊന്നും വംശനാശം നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."