HOME
DETAILS

കാലവര്‍ഷം ശക്തമായി: മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മരണം 111 ആയി

  
backup
July 18 2019 | 03:07 AM

keralam-witnessing-heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുളള ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ദുരന്ത സാധ്യതാമേഖലയില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കണമെന്നും മലയോര,തീരദേശമേഖലകളിലേക്കുളള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മിക്ക ജില്ലകളിലും കനത്തമഴപെയ്യുന്നുണ്ട്. ഇത് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
എറണാകുളം കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം പ്രളയത്തിലും കനത്ത മഴയിലും ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ മരണം 111 ആയി. ബിഹാറില്‍ 67 പേരും അസമില്‍ 27 പേരും ഉത്തര്‍പ്രദേശില്‍ 17പേരുമാണ് മരിച്ചത്.

ബിഹാറില്‍ 48 ലക്ഷം പേര്‍ പ്രളയബാധിതരായി. ഒന്നര ലക്ഷം പേര്‍ ഇവിടെ ദുരിതാശ്വാസ ക്യാംപുകളിലാണ്. 831 ഗ്രാമങ്ങളെ പ്രളയം ഗുരുതരമായി ബാധിച്ചു. വീടുകള്‍ നഷ്ടമായവരുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല.
അസമില്‍ 57 ലക്ഷം പേര്‍ പ്രളയബാധിതരാണ്. 427 ദുരിതാശ്വാസ ക്യാംപുകളും 392 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും അസമില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാന്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

നാളെ മുതല്‍ 20 വരെയാണ് കനത്തമഴക്കും തീവ്രമഴക്കും സാധ്യത. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

റെഡ് അലര്‍ട്ട്


അതിതീവ്രമഴ കണക്കിലെടുത്ത് നാളെ ഇടുക്കി, മലപ്പുറം ജില്ലകളിലും 19ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും, 20ന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട്
ഇന്ന് ഇടുക്കി, നാളെ കോട്ടയം, 19ന് എറണാകുളം, പാലക്കാട് ജില്ലകളിലും 20ന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago