പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്തെന്ന് സന്ദീപ് വാര്യര്‍
പാലക്കാട്: പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്താണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ബി.ജെ.പി പാലക്കാട് നഗരസഭയില്‍ വിജയിച്ചതിന്റെ ആഘോഷറാലിയുടെ വീഡിയോ പങ്കുവെച്ചാണ് ഫേസ്ബുക്കില്‍ സന്ദീപ് ഇങ്ങനെ കുറിച്ചത്. സെല്‍ഫ് വീഡിയോ ആണ് സന്ദീപ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ജയ്ശ്രീറാമും ജയ് ഹനുമാനും മുഴക്കിയാണ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം.
കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബി.ജെ.പി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് പാലക്കാട് നഗരസഭ ഭരണം പിടിച്ചത്. 52 അംഗ നഗരസഭയില്‍ 28 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി ഭരണം ഉറപ്പിച്ചത്. 27 ആയിരുന്നു കേവലഭൂരിപക്ഷം. കഴിഞ്ഞ തവണ 24 ഇടത്താണ് ബി.ജെ.പി ജയിച്ചത്.
ആഘോഷ പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശ്രീരാമന്റെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത് വിവാദമായിരുന്നു. നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."