HOME
DETAILS

പരാതിപറയാന്‍ ഞങ്ങള്‍ പാകിസ്താനിലേക്ക് പോകണോ..? കേന്ദ്രത്തിനെതിരേ കര്‍ഷക രോഷം പുകയുന്നു

  
backup
October 02 2018 | 19:10 PM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%b1%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%95

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ചു കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്കു നടത്തിയ റാലിക്കു നേരെയുണ്ടായ പൊലിസ് നടപടിയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം. ഗാന്ധി ജയന്തി ദിനം രാജ്യാന്തര തലത്തില്‍ അഹിംസാ ദിനമായാണ് ആചരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ അത് സമാധാനപരമായി സമരം ചെയ്ത കര്‍ഷകരെ വളഞ്ഞിട്ടു തല്ലിയാണ് ആചരിച്ചതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 

ഗാന്ധിജിയുടെ ജന്മദിനത്തിലെങ്കിലും കേന്ദ്ര സര്‍ക്കാരിനു മാന്യമായി പെരുമാറാമായിരുന്നുവെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ബ്രിട്ടിഷുകാരുടെ കാലത്താണ് ഇന്നും ജീവിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് ഗാന്ധിജയന്തി ദിനത്തില്‍ തന്നെയുണ്ടായ പൊലിസ് അതിക്രമം.
ബ്രിട്ടിഷുകാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണുണ്ടായത്. മോദി സര്‍ക്കാര്‍ അവര്‍ക്കെതിരേ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്യുന്നുവെന്നും സുര്‍ജേവാല പറഞ്ഞു.
കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കണമെന്നു മുഖ്യമന്ത്രി കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. എന്തിനാണ് അവര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയുന്നത്? ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
കര്‍ഷകരെ തല്ലിച്ചതച്ചത് അപലപനീയമാണെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് കര്‍ഷകര്‍ തെരുവിലിറങ്ങിയതെന്ന് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.
കര്‍ഷകര്‍ക്ക് ആശ്വാസം ചൊരിയുന്നതിനുപകരം അവരെ തല്ലിച്ചതയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തെ കാര്‍ഷകരംഗം ഇതുപോലെ പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പൊലിസുകാര്‍ സമരക്കാരെ തല്ലിച്ചതച്ച നടപടിക്കെതിരേ രൂക്ഷമായാണ് പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുന്ന ബി.കെ.യു അധ്യക്ഷന്‍ നരേഷ് ടികായത്ത് പ്രതികരിച്ചത്.
സമാധാനപരമായി പ്രതിഷേധിക്കുന്നവരെ എന്തിനാണ് ഡല്‍ഹിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാതെ അതിര്‍ത്തിയില്‍ തടഞ്ഞത്? ഇന്ത്യയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇവിടെയുള്ള സര്‍ക്കാരിനോട് അല്ലാതെ പാകിസ്താനിലെയും ബംഗ്ലാദേശിലെയും സര്‍ക്കാരിനോടാണോ പറയേണ്ടത്?
സര്‍ക്കാരിനോട് യാതൊരുസൗജന്യവും ആവശ്യപ്പെട്ടിട്ടില്ലെന്നും അവകാശങ്ങള്‍ മാത്രമാണ് ചോദിക്കുന്നതെന്നും മീററ്റില്‍നിന്നുള്ള കര്‍ഷകന്‍ ഗുരുദേവ് സിങ് പറഞ്ഞു.
ഞങ്ങള്‍ 250 കിലോമീറ്റര്‍ താണ്ടിയാണ് ഇവിടെയെത്തിയതെന്നും എന്നാല്‍ ഞങ്ങളെ ഡല്‍ഹിയിലേക്കു കടത്തിയില്ലെന്നും മുസഫര്‍നഗറില്‍ നിന്നുള്ള യാസിന്‍ ഖാന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago