അതെ, നല്ലൂര്‍ നാരായണ ബേസിക് സ്‌കൂള്‍ രണ്ടാം ക്ലാസില്‍ നിന്നു മാസിക പുറത്തിറക്കും, എല്ലാ മാസവും
ഫറോക്ക്: അതെ. വാക്കുകള്‍ വാക്യങ്ങളായ കഥയും സ്‌കൂളിലെയും ക്ലാസ് മുറിയിലേയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കളെയും നാട്ടുകാരെയും അറിയിക്കാനായി നല്ലൂര്‍ നാരായണ ബേസിക് എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസുകാര്‍ മാത്രം ഒരു മാസിക പുറത്തിറക്കി. രണ്ട് ബി.ഡിവിഷനിലാണ് പൂത്തുമ്പി എന്ന വാര്‍ത്താപത്രിക പുറത്തിറക്കിയത്. വര്‍ഷത്തിലൊരിക്കലല്ല, എല്ലാ മാസവും പൂത്തുമ്പി പുറത്തിറക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. ദൈന്യംദിന അധ്യയനങ്ങളുടെ വര്‍ത്തമാനങ്ങളല്ല മാസികയിലുള്ളത്.
ക്ലാസില്‍ പ്രത്യേകമായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് ഒന്നാം ലക്കത്തിലുള്ളതെന്ന് ആമുഖത്തില്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ പദ്ധതികളെ രക്ഷിതാക്കളേയും നാട്ടുകാരെയും അറിയിക്കുന്നതിനായാണ് മാസിക എന്ന ആശയം ക്ലാസ് അധ്യാപിക മുന്നോട്ടുവെച്ചത്.
രക്ഷിതാക്കളും കൂടെ ചേര്‍ന്നപ്പോള്‍ ഒന്നാന്തരം മാസികയായി. ഇനി എല്ലാ മാസവും ആദ്യവാരം പോയ മാസം ക്ലാസില്‍ നടപ്പാക്കിയ മുഖ്യ പ്രവര്‍ത്തനങ്ങളുമായി പൂത്തുമ്പി പുറത്തിറങ്ങുമെന്ന് ക്ലാസ് ടീച്ചര്‍ ടി.ശുഹൈബയും രക്ഷിതാക്കളുടെ പ്രതിനിധികളായ റജുലത്, സാബിറ, മുബഷിറ, തനൂജ, എന്നിവര്‍ പറഞ്ഞു.
രണ്ടാം ക്ലാസിലെ പ്രവേശനോത്സവം, അക്ഷരമരത്തിലൂടെ അക്ഷരങ്ങളും അറിവും പകരുന്നതിന്റെ സൂത്രവിദ്യകള്‍, വാക്കുകള്‍ വാക്യങ്ങളായി ജനിച്ചതിന്റെ നേരനുഭവങ്ങള്‍, ഓരോ മണി അരിയും വിലപ്പെട്ടതാണെന്ന തിരിച്ചറിവ് നല്‍കിയ ആഹാരത്തോട് ആദരവ്, വായനയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയായ വായനാ കാര്‍ഡിന്റെ കയ്യൊപ്പ്, ' മുത്തശ്ശിമാവ് പറഞ്ഞ കഥയെന്ന പ്രത്യേക ചിത്രീകരണത്തിലൂടെ പകര്‍ന്ന പരിസ്ഥിതി പാഠങ്ങള്‍, പനനീര്‍ പൂവിനെക്കുറിച്ച് മുതിര്‍ന്ന ക്ലാസില്‍ പഠിക്കാനുള്ള കുട്ടികളെ പനനീര്‍ ചെടി നട്ടുനനച്ചു വളര്‍ത്താന്‍ പഠിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് ഒന്നാം ലക്കത്തിലുള്ളത്. കുട്ടികളും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
ക്ലാസ് റൂമില്‍ ചേര്‍ന്ന ചടങ്ങില്‍ പൂത്തുമ്പിയുടെ പ്രകാശനം സീനിയര്‍ അധ്യാപികയായ പി. ബീന ടീച്ചര്‍ ക്ലാസ് മുഖ്യമന്ത്രി അക്കിബലി പി.ടി.എ ഭാരവാഹികളായ റജുലത്ത്, സാബിറ എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."