ജില്ലാ തലങ്ങളില്‍ വിഖായ ദുരന്തനിവാരണ കേന്ദ്രങ്ങള്‍ തുറന്നു
വെങ്ങപ്പള്ളി( വയനാട്): ദുരന്തമുഖങ്ങളില്‍ ആശ്വാസമേകാന്‍ എസ്.കെ.എസ്.എസ്.എഫ് വിഖായ സജ്ജമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍. സംസ്ഥാനം കണ്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിടാന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് വിഖായ കാഴ്ച വച്ചതെന്ന് തങ്ങള്‍ പറഞ്ഞു. പൊതു സമൂഹത്തിന്റെ സംരക്ഷണവും നാടിന്റെ സുരക്ഷയും മുന്‍നിര്‍ത്തി ഓരോ ജില്ലയിലും വിഖായ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് വെങ്ങപ്പള്ളിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്ററിലേക്കുള്ള ഉപകരണങ്ങള്‍ ഹമീദലി ശിഹാബ് തങ്ങളില്‍നിന്ന് വിഖായ ആക്ടീവ് വിങ് സ്റ്റേറ്റ് കോഡിനേറ്റര്‍ റഷീദ് വെങ്ങപ്പള്ളി ഏറ്റുവാങ്ങി. ഇതോടൊപ്പം വെങ്ങപ്പള്ളി സഹചാരി സെന്റര്‍ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഷൗക്കത്തലി മൗലവി വെള്ളമുണ്ട അധ്യക്ഷനായി. പ്രളയ ദുരന്തത്തില്‍ സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്‍ നിരയില്‍ നിന്നത് വിഖായ ടീമായിരുന്നെന്ന് മുഖ്യാതിഥി സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. ഇബ്രാഹിം ഫൈസി പേരാല്‍ മുഖ്യ പ്രഭാഷണം നടത്തി. ദുരന്തമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെങ്ങപ്പള്ളി പ്രവാസി സഹായഹസ്തം കൂട്ടായ്മയുടെ ഉപഹാരം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹ്യിദ്ദീന് കുട്ടി യമാനി വിതരണം ചെയ്തു. ജലീല്‍ ഫൈസി അരിമ്പ്ര, നിസാം ഓമശ്ശേരി, ഗഫൂര്‍ മുണ്ടുപാറ, ശബീര്‍ ബദ്രി കണ്ണൂര്‍, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, അബ്ദുല്‍ ലത്തീഫ് വാഫി, സാജിദ് ബാഖവി, ഇ.ടി ഇബ്രാഹിം മൗലവി, നാസര്‍ പച്ചൂരാന്‍, പനന്തറ മുഹമ്മദ് സംസാരിച്ചു. വിഖായ സംസ്ഥാന ചെയര്മാന് സല്മാന് ഫൈസി തിരൂര്‍ക്കാട് സ്വാഗതവും വിഖായ വയനാട് ജില്ലാ ചെയര്മാന് റഷീദ് വെങ്ങപ്പള്ളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."