സഊദിയിൽ കൊവിഡ് വാക്സിനേഷൻ വിതരണം ആരംഭിച്ചു, ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യ മന്ത്രി
റിയാദ്: സഊദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ വിതരണം ആരംഭിച്ചു. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് വാക്സിൻ വിതരണത്തിന് നിർദേശം നൽകിയത്. തൊട്ട് പിന്നാലെ ഊദി ആരോഗ്യ മന്ത്രി വാക്സിൻ കുത്തിവെപ്പ് എടുക്കുന്ന ചിത്രവും പോസ്റ്റ് ചെയ്യുകയും ചെയ്തു. വാക്സിൻ സ്വീകരിക്കുന്ന രാജ്യത്തെ വനിതയുടെയും പുരുഷന്റെയും ചിത്രം ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ പ്രസിദ്ധീകരിച്ചു.
[video width="480" height="270" mp4="https://suprabhaatham.com/wp-content/uploads/2020/12/2020_12_17_11_04_05_kuUZn9pF1VRxYkxq.mp4"][/video]
ആരോഗ്യ മന്ത്രി വാക്സിൻ സ്വീകരിക്കുന്നു
ഏറ്റവും വലിയ കൊറോണ വൈറസ് വാക്സിനേഷൻ വിതരണം രാജ്യത്ത് ആരംഭിച്ചതായി സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
#وزير_الصحة يتلقى جرعة من اللقاح المضاد لفيروس #كورونا.#واس_عام pic.twitter.com/eOSgO2yyHC
— واس العام (@SPAregions) December 17, 2020
അതിനിടെ, രാജ്യത്ത് വാക്സിൻ വഹിച്ചുള്ള രണ്ടാമത്തെ കാർഗോ വിമാനവും രാജ്യത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."