എടരിക്കോട് സ്പിന്നിംഗ് മില്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യം
കോട്ടക്കല്‍: ജില്ലയിലെ ഏക പൊതുമേഖല സ്ഥാപനമായ എടരിക്കോട് ടെക്‌സ്റ്റയില്‍സ് പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിട്ട് ദിവസങ്ങളായി. എടരിക്കോട് യൂനിറ്റ് ഉള്‍പ്പെടെ മലബാര്‍ സ്പിന്നിംഗ് മില്‍, പ്രഭുറാം മില്‍സ്, കോട്ടയം ടെക്‌സ്റ്റയില്‍സ് എന്നിവയും നിശ്ചലമാണ്. മില്ലിലേക്ക് ആവശ്യമായ പരുത്തി ലഭിക്കാത്തതാണ് പ്രധാന കാരണം.
തൊഴിലാളികള്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഏറെ വൈകിയാണ് വിതരണം ചെയ്തത്. അസംസ്‌കൃതവസ്തുവായ പരുത്തി എന്നു വരുമെന്ന് ഇപ്പോഴും അധികൃതര്‍ക്ക് വ്യക്തമല്ല. തൊഴിലാളികളുടെ വേതനയിനത്തിലെ കുടുശ്ശിക മൂന്നു കോടിയോളം രൂപ നിലനില്‍ക്കേയാണ് മാനേജ്‌മെന്റിന്റെ ഈ നിസംഗതയെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
മില്‍ പ്രവര്‍ത്തനം നിലച്ചതിനാല്‍ മെഷിനറികള്‍ തുരുമ്പെടുത്തുപോവുന്ന അവസ്ഥയാണുള്ളത്. ഇ.എസ്.ഐ ശമ്പള പരിധിയില്‍ നിന്നും പുറത്തായതു കാരണം തൊഴിലാളികള്‍ക്കും കുടുംബത്തിനും ചികിത്സ ലഭിക്കുന്നില്ല. പകരം സംവിധാനം മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുമില്ല. ദീര്‍ഘകാല കാലാവധി കഴിഞ്ഞ് ഏഴു മാസമായിട്ടും ഇവയൊന്നും പുതുക്കി നിശ്ചയിച്ചിട്ടില്ല. മില്‍പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമായ സ്ഥിതിക്ക് സര്‍ക്കാര്‍ ഇടപെട്ട് അടിയന്തിര പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും എടരിക്കോട് ടെക്‌സ്‌റ്റെയില്‍സ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു) അറിയിച്ചു. യോഗത്തില്‍ സിദ്ദീഖ് പൊട്ടിപ്പാറ അധ്യക്ഷനായി. സിദ്ദീഖ് താനൂര്‍, പി മൂസക്കുട്ടി, ടി.സി അബൂബക്കര്‍, വി.പി കുഞ്ഞാലി, കെ ഷൗക്കത്തലി, ടി അലി, കെ മൊയ്തീന്‍കുട്ടി, പി.കെ മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.
കേരള എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കളെയാണ് അധികവും സ്ഥലം മാറ്റിയിരിക്കുന്നത്. ഭരണപരമായ സൗകരാര്‍ഥം സ്ഥലം മാറ്റുന്നുവെന്നാണ് ഉത്തരവിലുള്ളത്. റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകളിലാണ് കൂടുതലും സ്ഥലം മാറ്റിയിരിക്കുന്നത്. ചില സ്ത്രീകളെ കാസര്‍കോട്ടേക്ക് മാറ്റിയിട്ടുണ്ട്. സംഘടനയുടെ ജില്ലാ അംഗങ്ങള്‍, താലൂക്ക്, ബ്രാഞ്ച് സെക്രട്ടറി പ്രസിഡന്റുമാര്‍ തുടങ്ങിയവരെ തെരഞ്ഞുപിടിച്ച് കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം എന്നിവിടങ്ങളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍ സാധാരണഗതിയില്‍ ഭരണപരമായ സ്ഥലം മാറ്റങ്ങള്‍ മാര്‍ച്ച് മാസങ്ങളിലാണ് നടക്കാറ്. മക്കളുടെ വിദ്യാഭ്യാസം മറ്റു സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയ്ക്ക് വേണ്ടി സൗകര്യങ്ങള്‍ ചെയ്യുന്നതിനാണ് മാര്‍ച്ചില്‍ സ്ഥലം മാറ്റം നടത്താറുള്ളത്. ഒരു ഓഫിസില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ഇരിക്കുന്നവരെയാണ് ഭരണപരമായ സൗകര്യങ്ങള്‍ക്ക് മാറ്റുന്നത്. ഇതു തന്നെ ജില്ലയില്‍ തന്നെ അടുത്ത സ്ഥലങ്ങളിലേക്കോ മറ്റോ ആണ് മാറ്റുക. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയാണ് അധികവും സ്ഥലം മാറ്റുന്നത് എന്നിരിക്കെ പുതിയ സര്‍ക്കാര്‍ അടിത്തട്ടിലുള്ള ജീവനക്കാരെ മുതുല്‍ സ്ഥലം മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാലാണ് സ്ഥലം മാറ്റം വൈകിയതെന്നാണ് ഉന്നതാധികാരികളില്‍ നിന്നും ലഭിച്ച മറുപടി. ജില്ലയില്‍ 220 പേരെ ഇത്തരത്തില്‍ സ്ഥലം മാറ്റിയതായാണ് വിവരം. അതേസമയം ജില്ലയില്‍ ഡിഫ്തീരിയ, കോളറ എന്നിവ പടര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടെ ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലുള്ളവരെ വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത് തിരിച്ചടിയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."