HOME
DETAILS
MAL
പൊലിസുകാര്‍ ആര്.എസ്.എസിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞിട്ടില്ല, മലക്കം മറിഞ്ഞ് മുഖ്യമന്ത്രി
backup
July 18 2019 | 15:07 PM
തിരുവനന്തപുരം: പൊലിസ് ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് വാര്‍ത്തയായപ്പോള്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി. പൊലിസുകാര്‍ ആര്.എസ്.എസിന്റെ ഒറ്റുകാരാണെന്ന് താന്‍ പറഞ്ഞെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഇത് ശുദ്ധ കളവാണ്. പൊലിസിന്റെ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയില്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ശരിയാകണമെന്നില്ലെന്നും മാധ്യമ വാര്‍ത്തകളുടെ പിന്നാലെ പോയാല്‍ വിഷമത്തിലാകുമെന്നും നവോത്ഥാന മൂല്യസംരക്ഷണ സമതി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."