യു.പിയില്‍ ക്രമസമാധാനം കോമഡിയായി മാറിയെന്ന് മന്ത്രിസഭാംഗം
ലഖ്‌നൗ: ആപ്പിള്‍ കമ്പനി ജീവനക്കാരനെ പൊലിസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ബി.ജെ.പിയെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല ഭരണപക്ഷത്തും വിയോജിപ്പ് ഉയര്‍ന്നതോടെ സര്‍ക്കാരിന്റെ പ്രതിച്ഛായക്കും മങ്ങലേറ്റിരിക്കുകയാണ്.
പ്രധാന ഘടക കക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്.ബി.എസ്.പി) നേതാവും പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രിയുമായ ഓംപ്രകാശ് രാജ്ബാര്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ക്രമസമാധാനം കോമഡിയാണെന്ന് ആരോപിച്ച അദ്ദേഹം, യുവാവിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
സാധാരണക്കാര്‍ പൊലിസിന്റെ കൈകള്‍കൊണ്ട് കൊല്ലപ്പെടുകയാണ്. എന്നാല്‍ ഇതെല്ലാം ഏറ്റുമുട്ടല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. പൊലിസ് പണം വാങ്ങി ആളുകളെ കൊലപ്പെടുത്തുകയാണ്. ഇത് സംസ്ഥാനത്തിന്റെ ക്രമസമാധാനം കേവലം കോമഡിയായി മാറുകയാണ്. കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി യോഗിക്ക് കഴിയുന്നില്ലെന്ന് മാത്രമല്ല സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കാനും സാധിക്കുന്നില്ലെന്നും മന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."