ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എം എല്‍ എ അല്‍പേഷ് താക്കൂര്‍ ബി ജെ പി യില്‍
ഗാന്ധി നഗര്‍: ഗുജറാത്തില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എം എല്‍ എമാരായിരുന്ന അല്‍പേഷ് താക്കൂറും ദവല്‍സിന്‍ സാലയും ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്ത ശേഷം ഇരുവരും എം എല്‍ എ സ്ഥാനം രാജിവെച്ചിരുന്നു. ഗുജറാത്തിലെ ഒ ബി സി നേതാവായ അല്‍പേഷ് 2017 ലെ നിയമ സഭാ തെരെഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നത കാരണം ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞിരുന്നു.
പ്രധാനമന്ത്രിയെയും അമിത് ഷായെയും അഭിനന്ദിച്ച അല്‍പേഷ് ബിജെപിയുടെ സംഘടനാ അച്ചടക്കത്തേയും പ്രശംസിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍പേഷ് രധന്‍പൂരില്‍ നിന്നും സാല ബയാദില്‍ നിന്നുമുള്ള നിയമസഭാ പ്രതിനിധികള്‍ ആയിരുന്നു. ഗാന്ധിനഗറിലെ ബി ജെ പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ ജിതു വഗാലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."