മലപ്പുറം കെ എം സി സി റിവൈവ് സമാപന സമ്മേളനം വെള്ളിയാഴ്ച
റിയാദ് : നവോത്ഥാനത്തിന്റെ വെളിച്ചമാവുക എന്ന ശീര്‍ഷകത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി നടത്തി വരുന്ന റിവൈവ് സീസണ്‍ 2 ക്യാമ്പയിന്റെ സമാപന സമ്മേളനം ഇന്ന് (വെള്ളിയാഴ്ച) അസീസിയയിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനത്തില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും പങ്കെടുക്കും. ഉച്ചക്ക് ഒരു മണിക്ക് പ്രധിനിധി സമ്മേളനം, വൈകുന്നേരം 4 :30 ന് സാംസ്‌കാരിക കലാപരിപാടികള്‍, രാത്രി 7 മണിക്ക് പൊതുസമ്മേളനം എന്നിങ്ങനെ മൂന്ന് സെഷനുകളിയാണ് പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്.
മണ്ഡലം കെഎംസിസി കമ്മിറ്റികള്‍ മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രധിനിധി സമ്മേളനത്തിന് പ്രവേശനമുണ്ടായിരിക്കുക. പരിപാടികളില്‍ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ഡോക്യുമെന്ററി പ്രദര്‍ശനം, പ്രവാസം : പ്രസന്ധിയും പരിഹാരങ്ങളും, തസ്‌കിയത്ത്, പൈത്രകം നഭോ മണ്ഡലം, മദ്രസ്സ ഫെസ്റ്റ്, ജ്ഞാനം ക്വിസ്സ് മത്സരം, കുടുംബ സംഗമം, ചര്‍ച്ച സംവാദം, ഹമീദ് വെട്ടത്തൂര്‍ മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് ഫെയര്‍,ലീഗിശല്‍, പ്രബന്ധ രചന, വായന മത്സരം (അറിവരങ്), പുസ്തക പ്രസിദ്ധീകരണം, നൂര്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതി, നേതൃത്വ ശില്പശാല, വെല്‍ഫയര്‍ വിങ് ശില്പശാല തുടങ്ങി തികച്ചും വ്യത്യസ്തമായ പരിപാടികളാണ് കാമ്പയിനില്‍ ഉള്‍പ്പെടുത്തി സഘടിപ്പിച്ചത്.
വാര്‍ത്ത സമ്മേളനത്തില്‍ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ഭാരവാഹികളായ അഷ്‌റഫ് മോയന്‍, യൂനുസ് കൈതക്കോടന്‍, ലത്തീഫ് താനാളൂര്‍, മുനീര്‍ വാഴക്കാട്, ഹമീദ് ക്ലാരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."