HOME
DETAILS
MAL
കുഴിമണ്ണയിലും തുവ്വൂരിലും യു.ഡി.എഫിന് പ്രതിപക്ഷമില്ല
backup
December 17 2020 | 10:12 AM
മലപ്പുറം: പ്രതിപക്ഷമില്ലാതെ ജില്ലയില്‍ രണ്ട് ഗ്രാമപഞ്ചായത്തുകള്‍. കുഴിമണ്ണ, തുവ്വൂര്‍ എന്നിവടങ്ങളിലാണ് യു.ഡി.എഫ് തൂത്തുവാരിയത്. കുഴിമണ്ണ പഞ്ചായത്തില്‍ 18 വാര്‍ഡില്‍ 14 സീറ്റ് മുസ്ലിം ലീഗും നാലു സീറ്റ് കോണ്‍ഗ്രസും നേടി. കഴിഞ്ഞ തവണ ഒന്‍പത് സീറ്റുകള്‍ വീതം ഇരുമുന്നണികള്‍ക്കും ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് ഭരണം യു.ഡി.എഫ് ഭരണം നേടിയത്.
തുവ്വൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇടതിനെ വേരോടെ പറിച്ചുമാറ്റി തുവ്വൂര്‍ പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്തില്‍ 17 വാര്‍ഡുകളും യു.ഡി.എഫ് തൂത്തുവാരി. മുസ്ലിം ലീഗിന് 10 സീറ്റും കോണ്‍ഗ്രസിന് ഏഴും സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണ 17 ല്‍ 11 സീറ്റും സി.പി.എമ്മിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ കക്കര, തരിപ്രമുണ്ട തുടങ്ങിയ പരമ്പരാഗത ഇടത് വാര്‍ഡുകള്‍ വരെ കടപുഴകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."