പൈതൃക പര്‍വത തീവണ്ടി വീണ്ടും നീരാവി എന്‍ജിനില്‍ ഓടി
ഊട്ടി: സഞ്ചാരികളുടെ നിരന്തര അഭ്യര്‍ഥന മാനിച്ച് നീലഗിരി പര്‍വത തീവണ്ടി വീണ്ടും നീരാവി എന്‍ജിനില്‍ യാത്ര നടത്തി. ഊട്ടി മുതല്‍ കുന്നൂര്‍ വരെയാണ് പര്‍വത തീവണ്ടി നീരാവി എന്‍ജിനില്‍ യാത്ര നടത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ യാത്ര വിജയകരമായിരുന്നുവെന്ന് റയില്‍വേ അധികൃതര്‍ പറഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നീരാവി എന്‍ജിനില്‍ തീവണ്ടി പരീക്ഷണ യാത്ര നടത്തിയെന്ന വാര്‍ത്ത സഞ്ചാരികള്‍ക്ക് ആഹ്ലാദം നല്‍കുന്നതാണ്. രണ്ട് ബോഗികളുമായാണ് ഈ തീവണ്ടി യാത്ര നടത്തുന്നത്. വരും ദിവസങ്ങളിലും നീരാവി എന്‍ജിന്‍ ഉപയോഗിച്ച് സര്‍വിസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി കൊല്‍ക്കത്തയില്‍ നിന്ന് 2000 ടണ്‍ കല്‍ക്കരി കുന്നൂരിലെത്തിച്ചിട്ടുണ്ട്. മേട്ടുപ്പാളയം ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയില്‍ ഊട്ടി മുതല്‍ കുന്നൂര്‍ വരെയായിരിക്കും നീരാവി എന്‍ജിനുമായുള്ള തീവണ്ടിയുടെ യാത്ര.
റാക്ക് റെയില്‍വേ പാതകള്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപാതയായ നീലഗിരി പര്‍വത റെയിലിന് 2005ല്‍ യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ചിരുന്നു. മണിക്കൂറില്‍ ശരാശരി 10.4 കിലോമീറ്റര്‍ വേഗതയിലാണ് ട്രയിനിന്റെ സഞ്ചാരം. ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്. ഇന്ത്യയിലെ മലയോര തീവണ്ടി പാതകളില്‍ ഏറ്റവും പുരാതന പാതകളില്‍ ഒന്നാണ് നീലഗിരി പര്‍വത റയില്‍. 1854ലായിരുന്നു ഇതിന്റെ നിര്‍മാണം.
മദ്രാസ് റെയില്‍വേ കമ്പനിയാണ് ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇതിന്റെ പ്രവര്‍ത്തനം നടത്തിയിരുന്നത്. ഏതായാലും വര്‍ഷങ്ങള്‍ക്ക് ശേഷം നീരാവി എന്‍ജിനുകള്‍ ട്രാക്കിലേക്കിറങ്ങിയത് ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂട്ടുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടവും വ്യാപാരികളുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."