HOME
DETAILS

ഉദ്‌ബോധനം ഉപമകളിലൂടെ

  
backup
July 18 2019 | 19:07 PM

awareness-through-example

 

ഉപമകളും ഉദാഹരണങ്ങളും ആശയസംവേദനരംഗത്തു വന്‍സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ഈ സ്വാധീനം വിശുദ്ധ ഖുര്‍ആനും ഉപയോഗപ്പെടുത്തുന്നുവെന്നതു ചിന്തനീയമാണ്. പ്രപഞ്ചത്തില്‍ നടക്കുന്ന നിസ്സാരമായ കാര്യങ്ങള്‍പോലും അല്ലാഹു സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നാണു വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നത്.
ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമാകുന്ന പ്രശ്‌നമേയില്ല (ആലുഇംറാന്‍ 5). ലോകത്തിലെ വളരെ നിസാരമായതിനെ ചിത്രീകരിച്ചുകൊണ്ടു വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിക്കുന്ന ചില വാക്കുകള്‍ നമുക്കു ശ്രദ്ധിക്കാം.
ഖിത്മീര്‍, നഖീര്‍, ഫതീല്‍ എന്നിവയാണവ. ഈന്തപ്പനക്കുരുവിലെ മൂന്നു ഘടകങ്ങളാണിത്. കുരുവിനെ വലയം ചെയ്ത നേരിയ കവചം, അതിനു പുറത്തുള്ള ചാല്‍, കുരുവിനു പുറത്തെ ചാലിലെ നൂല്‍ എന്നിങ്ങനെയാണ് യഥാക്രമം അവയുടെ അര്‍ഥം.
അറബികളുടെ ജീവിതവുമായി അഭേദ്യ ബന്ധമുള്ള ഉല്‍പ്പന്നമാണല്ലോ ഈന്തപ്പഴം. അതിനകത്തുള്ള കുരുവാണു ചര്‍ച്ചാവിഷയം. മലയാളികള്‍ നിസ്സാരമായ എന്നര്‍ഥത്തില്‍ 'ഒരു ചുക്കും' എന്നു പറയാറുണ്ട്. ചുക്കിനു വിലയില്ലാത്ത കാലത്ത് ഇതു പ്രസക്തമായിരിക്കാം. ഇന്നതല്ലല്ലോ അവസ്ഥ.
ദൈവേതര വസ്തുക്കളെ ആശ്രയിക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്നവരുടെ അവസ്ഥ ചിലന്തിവല പോലെയാണെന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. യഥാര്‍ഥത്തില്‍ നിര്‍മാണത്തിന്റെ ശാസ്ത്രീയതയും കൃത്യതയുമെല്ലാം ഒരു വീടിന്റെ പ്രയോജനത്തെ വിലയിരുത്തുന്നു. അപ്പോള്‍ വെയിലിനെയും മഴയെയും പ്രതിരോധിക്കാന്‍ പറ്റാത്ത ദുര്‍ബലമായ വീടാണു ചിലന്തിവല.
'കൊതുകിനെയും അതിനേക്കാള്‍ നിസ്സാരമായതിനെയും ഉപമയാക്കാന്‍ അല്ലാഹു ലജ്ജിക്കുകയില്ല' എന്നു ഖുര്‍ആന്‍ പറയുന്നു. സത്യത്തില്‍ നിസ്സാരമായ ഈ ജീവിയാണത്രേ ഇന്നത്തെ പല രോഗങ്ങളുടെയും വാഹകന്‍. അത്ഭുതകരമായ ശാരീരിക ഘടനയാണതിന്റേത്. കൊതുകിന്റെ ചിറകടി ശബ്ദം കേള്‍ക്കുന്നവനും അതിന്റെ മജ്ജയെക്കുറിച്ച് അറിയുന്നവനുമെന്നാണ് ഇമാം സമഖ്ശരി അല്ലാഹുവിനെ വാഴ്ത്തിയത്.
ചില ആശയങ്ങളുടെ സംവേദനങ്ങളില്‍ ഉദാഹരണങ്ങളും ഉപമകളും വന്‍സ്വാധീനം ചെലുത്തുന്നതായി കാണാം. മദീനയില്‍ ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തില്‍ യഥാര്‍ഥ വിശ്വാസികള്‍, യഥാര്‍ഥ നിഷേധികള്‍ എന്നിവരെ കൂടാതെ കപടവിശ്വാസികള്‍ എന്നൊരു വിഭാഗം കൂടിയുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്ക് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവരായിരുന്നു ഇവര്‍. ശത്രുക്കള്‍ക്കെതിരേയുള്ള യുദ്ധസന്നാഹങ്ങളടക്കമുള്ള പ്രതിരോധനീക്കങ്ങള്‍ ഇവരറിഞ്ഞാല്‍ പ്രയാസമായിരുന്നു. നബിതിരുമേനിക്ക് ഈ വിഭാഗത്തിന്റെ നേതാക്കളെക്കുറിച്ചും മറ്റും അറിയാമായിരുന്നെങ്കിലും സാമൂഹ്യകര്‍ത്തവ്യമെന്ന നിലയ്ക്ക് അവരെ തുറന്നുകാട്ടുകയോ എതിര്‍ക്കുകയോ ചെയ്തിരുന്നില്ല.
ഇവര്‍ അഭിമുഖീകരിച്ചിരുന്ന സങ്കീര്‍ണതകള്‍ ആര്‍ക്കും ഊഹിക്കാവുന്നതാണല്ലോ. മുസ്‌ലിംകളെയും ജൂതന്മാരെയും ഒരേസമയം തൃപ്തിപ്പെടുത്താനും കള്ളി വെളിച്ചത്താവാതിരിക്കാനും അവര്‍ ജാഗ്രത കാണിക്കുക സ്വാഭാവികമാണല്ലോ. അത്തരക്കാരുടെ ഈ അവസ്ഥ വിവരിക്കുന്ന ഒരു അധ്യായമാണു വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത്. മലയാളികള്‍ക്ക് ഒരുപക്ഷേ അറബികളെക്കാള്‍ പരിചിതമായ ഉപമയാണത്.
ഖുര്‍ആന്‍ പറയുന്നു:'അവരെ ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന പേമാരിയോടാണ്. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിമുഴക്കം നിമിത്തം മരണപ്പേടിയാല്‍ അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. സത്യനിഷേധികളെ വലയം ചെയ്യുന്നവനാണല്ലാഹു. മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമായിരുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും കൊണ്ടുപോകുമായിരുന്നു. നിസ്സംശയം, അല്ലാഹു അതിനു കഴിവുള്ളവനാകുന്നു'.
ഒരു പ്രസ്ഥാനത്തില്‍ വിശ്വാസമില്ലാത്തവന്‍ അതില്‍ നിര്‍ബന്ധിതസാഹചര്യത്തില്‍ ചേരേണ്ടി വന്നപ്പോള്‍ അനുഭവപ്പെടുന്ന സാമൂഹ്യസംഘര്‍ഷമാണ് ഇവിടെ ഖുര്‍ആന്‍ വിവരിക്കുന്നത്. കാപട്യം മൂലം ലഭിക്കുന്ന താല്‍ക്കാലിക നേട്ടങ്ങള്‍ മിന്നല്‍പോലെ ഇവര്‍ക്ക് ആശ്വാസം നല്‍കുമെങ്കിലും രഹസ്യങ്ങള്‍ പുറത്താവുകയെന്നത് ഇടി പോലെയാണ്. ചുരുക്കത്തില്‍ പേടിയും പ്രതീക്ഷയും നിറഞ്ഞ അവസ്ഥയാണവരുടേത്. സമൂഹത്തില്‍ കാപട്യവുമായി ജീവിക്കുന്നവര്‍ക്ക് എക്കാലവും യോജിക്കുന്ന ഉദാഹരണം തന്നെയാണിത്. കൂരിരുട്ടില്‍ ഇടിയും മിന്നലുമുള്ള മഴയില്‍പ്പെട്ട പഴയ മലയാളികള്‍ക്കു തികച്ചും ബോധ്യം വരുന്ന അവസ്ഥയാണിത്.
ദൈവേതരശക്തികളെ ആശ്രയിക്കുന്നവന്‍ മരുഭൂമിയില്‍ ദാഹിച്ചു യാത്രചെയ്യുന്നവനെപ്പോലെയാണ്. മരീചികയെ അവന്‍ ജലമാണെന്നു ധരിക്കുന്നു. അടുത്തെത്തിയാല്‍ അവിടെയൊന്നുമുണ്ടാവില്ല. ചില പ്ലാനുകള്‍ തകരുന്നതിനെക്കുറിച്ചും കെട്ടിടം തകര്‍ക്കുകയെന്ന ഉപമയിലൂടെ വിശുദ്ധ ഖുര്‍ആന്‍ ഉദാഹരിക്കുന്നുണ്ട്. എല്ലാം തകര്‍ന്നുവെന്നു പലപ്പോഴും പറയാറുണ്ടല്ലോ.
ഉപദ്രവിച്ചാലുമില്ലെങ്കിലും നാവു പുറത്തിടുന്ന ജീവിയാണല്ലോ നായ. വെപ്രാളത്തില്‍പ്പെട്ട ചില വ്യക്തികളെ ഈ ജീവിയോടാണു ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്. 'ഉറപ്പോടെ നൂല്‍ നൂറ്റശേഷം ഇത് ഇഴകളാക്കി പിന്നിക്കളഞ്ഞ സ്ത്രീയെപ്പോലെയാകരുതു നിങ്ങള്‍. ഒരു ജനത മറ്റൊരു ജനതയെക്കാള്‍ മെച്ചമുണ്ടാക്കാന്‍ വേണ്ടി ശപഥങ്ങളെ നിങ്ങള്‍ വഞ്ചനോപാധിയാക്കുന്നു. അതുവഴി അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെയാണ്. നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യം അന്ത്യനാളില്‍ അവന്‍ നിങ്ങള്‍ക്കു വിവരിച്ചു തരും' (അന്നഹ്ല്‍ 92).
വിവാഹജീവിതം പരാജയപ്പെട്ടതിനെത്തുടര്‍ന്നു മനോരോഗിയായ സ്ത്രീ മക്കയിലുണ്ടായിരുന്നു. പകല്‍ മുഴുവന്‍ നൂല്‍ നൂല്‍ക്കുക. പിന്നീടതു പിരിയഴിക്കുക എന്നതായിരുന്നു ആ മാനസികാവസ്ഥയില്‍ പതിവായി ചെയ്തിരുന്നത്. 'നാറാണത്തുഭ്രാന്തന്‍' മലയാളികള്‍ക്കു പരിചിതനാണല്ലോ. ഉരുളന്‍ പാറക്കല്ലുകള്‍ സാഹസികമായി മലഞ്ചെരിവുകളില്‍ എത്തിച്ചു താഴേയ്ക്കു തന്നെ തള്ളിയിട്ടു കൈകൊട്ടിച്ചിരിക്കുന്ന ഈ ഭ്രാന്തന്റെ മാതൃക തുടരുന്ന പലരും ഇന്നുമുണ്ട്.
തങ്ങള്‍ ചെയ്യുന്നത് അത്തരമൊരു നിരര്‍ത്ഥകമായ പ്രവൃത്തിയാണെന്ന് അത്തരക്കാര്‍ അറിയുന്നില്ല. സമൂഹത്തില്‍ പല രംഗത്തും ഇത്തരം മനോരോഗികള്‍ വിലസുകയാണ്. പരസ്പരം സന്ധികളിലേര്‍പ്പെട്ട് ഒരു ഘട്ടം കഴിഞ്ഞാല്‍ അതു ലംഘിക്കുന്നവരെക്കുറിച്ചാണ് ഈ ഉപമ ഇവിടെ വിവരിക്കുന്നത്.
ഇത്തരം നിരവധി ഉദാഹരണങ്ങളെ കൊണ്ടു മാനവരാശിയുടെ ബുദ്ധിമണ്ഡലത്തെ ചിന്തോദ്ദീപകമാക്കുകയായിരുന്നു ഖുര്‍ആന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago