കേന്ദ്രം ബ്രിട്ടീഷുകാരേക്കാള്‍ തരംതാഴരുത്; നിയമസഭയില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞ് കെജ്രിവാള്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് നിയമസഭയില്‍ വലിച്ചുകീറി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടീഷുകാരേക്കാള്‍ തരംതാഴരുതെന്നു പറഞ്ഞ അദ്ദേഹം കൊവിഡ് മഹാമാരിയുടെ കാലത്ത് കാര്‍ഷിക നിയമങ്ങള്‍ പാസാക്കേണ്ട എന്ത് അത്യാവശ്യമായിരുന്നു സര്‍ക്കാരിന് ഉണ്ടായിരുന്നതെന്നും ചോദിച്ചു.
കാര്‍ഷിക സമരങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു സംഭവം.
'എല്ലാ കര്‍ഷകരും ബഗത് സിങ് ആയി. തങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും കര്‍ഷക നിയമത്തിന്റെ ഗുണങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു... യു.പി മുഖ്യമന്ത്രി കര്‍ഷകരോട് പറയുന്നു, അവരുടെ ഭൂമി അപഹരിക്കപ്പെടാത്തതിനാല് അവര്‍ക്ക് ഗുണം ചെയ്യുമെന്ന്്... ഇത് ഒരു നേട്ടമാണോ?... കെജ്രിവാള് ചോദിച്ചു.
എ.എ.പിയുടെ മഹേന്ദ്ര ഗോയല്‍, സോംനാഥ് ഭാരതി എന്നിവരും ബില്ലുകളുടെ പകര്‍പ്പ് കീറുന്നത് ദൃശ്യങ്ങളില്‍ കാണാം. 'കര്‍ഷകര്‍ക്കെതിരായ ഈ കറുത്ത നിയമങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.' ഗോയലും ഭാരതിയും പറഞ്ഞു.
ഈ നിയമങ്ങളെ തങ്ങള്‍ എതിര്‍ക്കുന്നുവെന്നും അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും ഗതാഗതമന്ത്രി കൈലാഷ് ഗഹ് ലോത് പറഞ്ഞു.
'കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ന്യായമാണ്.' കെജ്രിവാള് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."