വാര്‍ത്താവിനിമയ രംഗത്ത് പുത്തന്‍ കുതിപ്പുമായി ഇന്ത്യ; സി.എം.എസ്-01 വിക്ഷേപിച്ചു
നെല്ലൂര്‍: അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ സി.എം.എസ് -01 വിജയകരമായി വിക്ഷേപിച്ചു. ആന്ധ്ര പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി-സി 50 റോക്കറ്റില്‍ വൈകുന്നേരം 3.41 നായിരുന്നു വിക്ഷേപണം.
ഇന്ത്യയുടെ 42-ാമത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സി.എം.എസ്.-01. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ ഉപഗ്രഹം റോക്കറ്റില്‍നിന്ന് വേര്‍പെട്ടുവെന്നും സി.എം.എസ്.-01 ഓര്‍ബിറ്റില്‍ പ്രവേശിച്ചുവെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ഇന്ത്യന്‍ ഉപഭൂഖണ്ഡം, അന്തമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വാര്‍ത്താവിനിമയ മേഖലയിലെ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഈ വിക്ഷേപണം നിര്‍ണായകമാകും. ടെലിവിഷന്‍, ടെലി എജ്യുക്കേഷന്‍, ടെലി മെഡിസിന്‍, ദുരന്തനിവാരണം തുടങ്ങിയ മേഖലയ്ക്ക് ഉപഗ്രഹം സഹായകമാകും.
ഐ.എസ്.ആര്‍.ഒയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്. ഇ.ഒ.എസ്.-01 എന്ന ഉപഗ്രഹമാണ് ഇക്കൊല്ലം വിക്ഷേപിച്ച മറ്റൊരു ഉപഗ്രഹം. കൃഷി, ആശയവിനിമയ മേഖലകളില്‍ മികവു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഈ വിക്ഷേപണം. ഇക്കൊല്ലം നിരവധി വിക്ഷേപണങ്ങള്‍ നടത്താന്‍ ഐ.എസ്.ആര്‍.ഒ ഉദ്ദേശിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."