കോട്ടയം ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ഏകദിന സെമിനാര്‍
പേരൂര്‍: യാക്കോബായ സുറിയാനി സഭാ കോട്ടയം ഭദ്രാസന മര്‍ത്തമറിയം വനിതാ സമജം ഏകദിന സെമിനാര്‍ നടത്തി.
പേരൂര്‍ മര്‍ത്തശ്മൂനി പള്ളിയില്‍ നടന്ന സമ്മേളനം ക്നാനായ അതിഭദ്രാസന വലിയ മെത്രാപോലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര് സേവേറിയോസ് ഉദ്ഘാടനം ചെയ്തു.
പരിശുദ്ധ ദൈവമാതാവിനെ പോലെ താഴ്മയും വിനയവും മുഖമുദ്രയായിക്കി മര്‍ത്തശ്മൂനി അമ്മയെപോലെ സാമൂഹ്യ തിന്മകള്ക്കെതിരെ പ്രതികരിക്കുന്നവരായിരിക്കണം വനിത സമാജംഗങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം ഭദ്രാസന മെത്രാപോലീത്ത ഡോ. തോമസ് മോര് തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. റവ. പൗലൂസ് പാറേക്കര കോര്‍ എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി.
മര്‍ത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്കോപ്പ, സെക്രട്ടറി ശാന്തമ്മ മാത്യു ഇഞ്ചക്കാട്ട, ട്രഷറാര്‍ ഏലമ്മ ഫീലിപ്പോസ് പുത്തന്‍പറമ്പില്‍, റവ. കുര്യന് കോര്‍ എപ്പിസ്കോപ്പ മാലിയില്‍, റവ. മാണി കോര്‍ എപ്പിസ്കോപ്പ കല്ലാപ്പുറം, റമ്പാന് ബര്‍ശീമോന്‍ മുതിരക്കുന്നേല്, ഫാ. അഭിലാഷ് വലിയവീട്ടില്‍, സിസ്റ്റര്‍ ശ്ലോമ്മോ ആശ്രയ, സി.സി. മാണി ചാക്കശ്ശേരില്‍, ചെറിയാന് ഇട്ടിയവിര, അമ്പാട്ടുമലിയില് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."