സെക്രട്ടേറിയറ്റിലെ പുതിയ അനക്സിന്റെ സുരക്ഷയ്ക്കായി കോടികള്‍ ചെലവിടുന്നു
തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ മുന്നോട്ടുപോകുമ്പോള്‍ സെക്രട്ടേറിയറ്റിലെ പുതിയ അനക്സിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നു.
സെക്രട്ടേറിയറ്റ് അനക്സ് രണ്ടില്‍ സ്ഥാപിക്കുന്നതിനായി അത്യാധുനിക നിരീക്ഷണ കാമറ സംവിധാനവും മെറ്റല്‍ ഡിറ്റക്ടറും വാങ്ങുന്നതിനായി അനുവാദം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 101 നിരീക്ഷണ കാമറകളും അനുബന്ധ ഉപകരണങ്ങളുമാണ് സുരക്ഷയുടെ ഭാഗമായി സ്ഥാപിക്കുക.
അഞ്ച് ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, രണ്ട് ഡോര്‍ ഫ്രം മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവയും സുരക്ഷയുടെ ഭാഗമായി വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം കൂടി 2,53,50,000 കോടി രൂപയാണ് മതിപ്പ് ചെലവായി അനുവദിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ പ്രധാന മന്ദിരത്തില്‍ പോലും നിലവില്‍ ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."