പിതാവിനെയും മകനെയും അക്രമിച്ച് കവര്‍ച്ച: മുഖ്യപ്രതിയും കൂട്ടാളികളും അറസ്റ്റില്‍
കരുനാഗപ്പള്ളി: പിതാവിനെയും മകനെയും അക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതിയും കൂട്ടാളികളും അറസ്റ്റില്‍. മുഖ്യപ്രതി ഓച്ചിറ ചങ്ങന്‍കുളങ്ങര എസ്.എം മന്‍സിലില്‍ അനസ് (27), കൂട്ടാളികളായ പായിക്കുഴി മോഴൂര്‍ തറയില്‍ വീട്ടില്‍ പാരി(18), വലിയകുളങ്ങര എച്ച്.എസ് മന്‍സില്‍ ഹന്‍സ് (24), കുലശേഖരപുരം അമ്പിലേത്ത് മേലേത്തറ വീട്ടില്‍ മുത്തലിബ് (28) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 13ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഓച്ചിറ വലിയകുളങ്ങരയില്‍ ദേശീയപാതയില്‍ തലശേരിയില്‍ നിന്നും വാഹനത്തിന് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കന്നാസില്‍ നിന്ന് എണ്ണ വാഹനത്തില്‍ ഒഴിച്ച് കൊണ്ട് നില്‍ക്കുന്നതിനിടയിലാണ് പിതാവിനെയും മകനെയും കാറിലും ബൈക്കിലുമായി വന്ന പ്രതികള്‍ വെട്ടി പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന 30,000 രൂപ കവര്‍ച്ച ചെയ്തു കടന്ന് കളയുകയായിരുന്നു. അതിന് ശേഷം ഒളിവില്‍ പോയ ഗുണ്ടാസംഘത്തിനെ പിടികൂടുന്നതിനു വേണ്ടി കരുനാപ്പള്ളി എ.സി.പി ബി വിനോദിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപികരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു.
തിരുവനന്തപുരത്ത് താമസിച്ചിരുന്ന രണ്ടാം പ്രതിയേയും മലപ്പുറത്തും സമീപ പ്രദേശങ്ങളിലും താമസിച്ചിരുന്ന മുഖ്യപ്രതികളടക്കം അവര്‍ ഒളിവില്‍ പോകാന്‍ ഉപയോഗിച്ച വാഹനം സഹിതം പൊലിസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."