നഗരസഭാ മന്ദിരത്തില്‍'ജയ് ശ്രീറാം' ഫ്ളക്സ്: പാലക്കാട് പൊലിസ് കേസെടുത്തു
പാലക്കാട്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ ടൗണ്‍ പൊലിസ് കേസെടുത്തു. നഗര സഭാ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. സംഭവത്തില്‍ ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ എം.പിയും സി.പി.എം പാലക്കാട് മുനിസിപ്പല്‍ സെക്രട്ടറി പി.കെ നൗഷാദും നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. 10 ഓളം പേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ചു എന്നാണ് കേസ്.
ഭരണഘടനാ സ്ഥാപനത്തില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിത് വിവാദമായിരുന്നു. സംഭവത്തില്‍ ബി.ജെ.പിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
ഇന്നലെ ഉച്ചയോടെയാണ് വിവാദ സംഭവം. പാലക്കാട് നഗരസഭാ ഭരണം ഉറപ്പാക്കിയതില്‍ ആവേശംമൂത്ത ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ മന്ദിരത്തിന് മുകളില്‍ കയറി രണ്ട് ഫ്ളക്സുകള്‍ തൂക്കുകയായിരുന്നു. ഒന്നില്‍ ജയ് ശ്രീറാം എന്ന് ആലേഖനം ചെയ്ത ശിവാജിയുടെ ചിത്രവും രണ്ടാമത്തെതില്‍ മോദിയുടെയും അമിത് ഷായുടെയും ചിത്രത്തിനൊപ്പം വന്ദേമാതരം എന്നുമാണ് എഴുതിയിരുന്നത്.
ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ബി.ജെ.പിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."