മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ പെന്‍ഷന്‍കാര്‍ മുന്നോട്ടുവരണം
കരുനാഗപ്പള്ളി: സമൂഹത്തിലെ അവഗണന അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ പെന്‍ഷന്‍കാര്‍ മുന്നോട്ടുവരണമെന്ന് മുന്‍ ലോട്ടറീസ് ഡയരക്ടര്‍ കെ.പി മുഹമ്മദ്.
കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില രക്ഷകര്‍ത്താക്കളും മുതിര്‍ന്ന പൗരന്മാരും ജീവിക്കാനാവശ്യമായ സംരക്ഷണം ലഭിക്കാതെ ഉപേക്ഷിക്കപ്പെടുന്ന അവസരത്തില്‍ അവര്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട സംരക്ഷണം ഉറപ്പുവരുത്താന്‍ പെന്‍ഷന്‍കാര്‍ അവരെ സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ജി രവി മുഖ്യപ്രഭാഷണം നടത്തി. 'മുതിര്‍ന്ന പൗരന്മാരും സംരക്ഷണനിയമങ്ങളും' വിഷയത്തില്‍ കെ.എസ്.എസ്.പി.എ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഡി. ചിദംബരന്‍ ക്ലാസ് നയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എ റഷീദ് അധ്യക്ഷനായിരുന്നു. എ. നസീം ബീവി, ചെട്ടിയത്ത് രാമകൃഷ്ണപിള്ള, അഡ്വ. ഗോപാലകൃഷ്ണപിള്ള, കെ. ഷാജഹാന്‍, ആര്‍. വിജയന്‍, ആര്‍.എം ശിവപ്രസാദ്, ലീലാകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."