HOME
DETAILS

ഭാഗഉടമ്പടികളുടെ നികുതി വര്‍ധിപ്പിച്ചത് മനുഷ്യാവകാശലംഘനം: ജോസ് കെ. മാണി

  
backup
July 30 2016 | 21:07 PM

%e0%b4%ad%e0%b4%be%e0%b4%97%e0%b4%89%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5


കോട്ടയം: കുടുംബത്തില്‍ നടക്കുന്ന വസ്തു കൈമാറ്റങ്ങളുടെ രജിസ്‌ട്രേഷന്‍ നികുതി കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം മനുഷ്യാവകാശ ലംഘനമെന്ന് ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ സാമ്പത്തികമായ മുന്നോക്കം നില്‍ക്കുന്നവര്‍ അവരുടെ ബാങ്ക് നിക്ഷേപങ്ങള്‍ അവകാശികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ നികുതി നല്‍കേണ്ടി വരുന്നില്ല എന്നിരിക്കെ സാധാരണരെ കൊള്ളയടിക്കുന്നതു പ്രതിഷേധാര്‍ഹമാണ്. ഭാഗഉടമ്പടിയുടെയും ധനിശ്ചയത്തിന്റെയും രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഏറ്റവും സാരമായി ബാധിക്കുന്നത് കര്‍ഷകനെയാണ്. ബാങ്കു നിക്ഷേപങ്ങളൊന്നും സ്വന്തമായി ഇല്ലാത്ത സാധാരണകര്‍ഷകന്‍ സ്വന്തം മക്കള്‍ക്കു ആകെ കൈമാറുന്നതു ഭൂമിയാണ്. അതിനു യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ പാടെ എടുത്തുകളഞ്ഞ ബജറ്റു നിര്‍ദ്ദേശം കര്‍ഷകവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്ന ഈ നടപടി സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നും ജോസ് കെ.മാണി എം.പി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം എം.പി, ഡോ. എന്‍.ജയരാജ് എം.എല്‍.എ, തോമസ് ചാഴികാടന്‍, ജോബ് മൈക്കിള്‍, വിജി എം. തോമസ്, സണ്ണി തെക്കേടം, സജി മഞ്ഞക്കടമ്പില്‍, സ്റ്റീഫന്‍ ജോര്‍ജ്ജ്, മേരി സെബാസ്റ്റ്യന്‍, നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ഫിലിപ്പ് കുഴികുളം, പോള്‍സണ്‍ ജോസഫ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ് പൊട്ടംകുളം, കെ.പി. ദേവസ്യാ, ജോസഫ് ചാമക്കാല, മാത്തുക്കുട്ടി പ്ലാത്താനം, എ.കെ. സെബാസ്റ്റ്യന്‍, പി.എം.മാത്യു, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ലീനാ സണ്ണി, പ്രിന്‍സ് ലൂക്കോസ്, സിറിയക് ചാഴികാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago