അഴിമതി: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ശാഹിദ് കഖാന്‍ അബ്ബാസി അറസ്റ്റില്‍
വാഷിങ്ടണ്‍: സമാധാന നൊബേല്‍ പുരസ്‌കാരം നേടിയ യസീദി ആക്ടിവിസ്റ്റ് നാദിയ മുറാദിനെ അവഹേളിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഐ.എസ് ആക്രമണത്തില്‍ തന്റെ മാതാവിനെയും ആറ് സഹോദരന്മാരേയും നഷ്ടപ്പെട്ടത് സംബന്ധിച്ച് വൈറ്റ് ഹൗസില്‍വച്ച് ട്രംപിനോട് വിശദീകരിക്കുകയായിരുന്നു നാദിയ മുറാദിന്റെ നേതൃത്വത്തിലുള്ള സംഘം. ഇതിനിടെയാണ് നിങ്ങള്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചുവോ? അതിശയമാണ്, എന്തിനാണ് പുരസ്‌കാരം നിങ്ങള്‍ക്ക് ലഭിച്ചതെന്ന് ട്രംപ് ചോദിച്ചത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ഇത്തരത്തിലുള്ള ചോദ്യം ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോള്‍ ആദ്യം അമ്പരന്നെങ്കിലും യസീദികളെ സംബന്ധിച്ച് അദ്ദേഹത്തോട് വിവരിക്കുന്നതില്‍ നിന്ന് താന്‍ പിന്മാറിയില്ലെന്ന് നാദിയ മുറാദ് മാധ്യമങ്ങളോട് പറഞ്ഞു.
ഐ.എസ് ലൈംഗികമായി പീഡിപ്പിച്ച ആയിരക്കണക്കിന് യസീദി സ്ത്രീകളെ സംബന്ധിച്ച് നാദിയ ട്രംപിനോട് വിവരിച്ചു. തന്റെ കുടുംബ കാര്യമല്ല ഇതെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ അവിടെ ഐ.എസ് ഇല്ലല്ലോ? കുര്‍ദുകളല്ലാതെ പിന്നെയാരാണ് അവിടെയുള്ളതെന്ന് ട്രംപ് ചോദിച്ചു.
ഈ പ്രദേശങ്ങളെ സംബന്ധിച്ച് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. നിരുത്തരവാദിത്വമുള്ള പെരുമാറ്റം ട്രംപിന്റ ഭാഗത്തുനിന്ന് നേരത്തെയും ഉണ്ടായിട്ടുണ്ട്. നേരത്തെ, മ്യാന്മറില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങള്‍ അനുഭവിച്ച റോഹിംഗ്യകളുടെ സംഘവുമായി ആശയ വിനിമയം നടത്തിയപ്പോഴും ട്രംപ് അവരെ അപമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."