HOME
DETAILS
MAL
കത്വ കേസ്: പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടിസ്
backup
July 18 2019 | 20:07 PM
ചണ്ഡീഗഡ്: കത്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജമ്മുകശ്മിര്‍ സര്‍ക്കാരിനും പ്രതികളായ ആറുപേര്‍ക്കും പഞ്ചാബ്-ഹരിയാന ഹൈക്കോടതി നോട്ടിസ് അയച്ചു.
പ്രതികളെ കീഴ്ക്കോടതി വിട്ടയച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.
പ്രതികള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും വധശിക്ഷയോ അല്ലെങ്കില്‍ ജീവപര്യന്തം തടവോ ആവശ്യപ്പെട്ട് മരിച്ച കുട്ടിയുടെ പിതാവ് ജൂലൈ 10ന് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികള്‍ക്ക് നോട്ടിസ് അയച്ചത്. ജസ്റ്റിസുമാരായ രാജിവ് ശര്‍മ, ഹരീന്ദര്‍ സിങ് സിദ്ദു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് നോട്ടിസ് അയച്ചത്. ഓഗസ്റ്റ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."